കേരളത്തില്‍ അധികാരത്തിലെത്തുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. 70 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കും. കേവലം കുറച്ചു സീറ്റുകളില്‍ വിജയിക്കുക എന്നതല്ല, ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നതെന്നും പി.കെ.കൃഷ്ണദാസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ച ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥികളായി നിരവധി ആളുകളുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25,000ന് മുകളില്‍ വോട്ടുകള്‍ ലഭിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ 70 മണ്ഡലങ്ങളുണ്ട്. കേരളത്തില്‍ ആകമാനം വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.കെ.കൃഷ്ണദാസ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തദ്ദേശതെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ബി.ജെ.പി കേരളത്തിലാകമാനം വലിയ ശക്തിയാണെന്നതിന്റെ തെളിവാണ്. പക്ഷെ, ബി.ജെ.പി വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ രണ്ട് മുന്നണികളും ഒരുമിക്കുന്ന പ്രവണത കേരളത്തില്‍ കണ്ടുവരുന്നത്. മതന്യൂനപക്ഷങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ ശതമാനം വോട്ട് മാത്രമാണ് ലഭിക്കുന്നത്. ഇതിന് കാരണം യു.ഡി.എഫും എല്‍.ഡി.എഫും ഇവര്‍ക്കിടയില്‍ നടത്തിയിട്ടുള്ള ബി.ജെ.പി വിരുദ്ധ പ്രചാരണമാണെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.
BJP Will Win In 70 Seats Says PK Krishnadas