ഇന്ധനനികുതി കുറച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; യു.പി കുറച്ചത് 12 രൂപ, ഗുജറാത്തും കര്‍ണാടകയും 7

ഇന്ധനനികുതി കുറച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; യു.പി കുറച്ചത് 12 രൂപ, ഗുജറാത്തും കര്‍ണാടകയും 7
Published on

കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന നികുതി കുറച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പെട്രോളിന് 5 രൂപയും, ഡീസലിന് 10 രൂപയുമായിരുന്നു കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെയാണ് മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചുകൊണ്ടുള്ള സംസ്ഥാനങ്ങളുടെ നടപടി.

ഉത്തര്‍പ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതമാണ് കുറച്ചിരിക്കുന്നത്. അസമും ത്രിപുരയും കര്‍ണാടകയും ഗോവയും ഗുജറാത്തും മണിപ്പൂരും ലീറ്ററിന് 7 രൂപ വീതവും കുറച്ചു. ഉത്തരാഖണ്ഡ് രണ്ട് രൂപ കുറച്ചു. വാറ്റ് കുറയ്ക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ പറഞ്ഞു.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 6.30 രൂപയും, ഡീസലിന് 12.27 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 10.86 രൂപയായി കുറഞ്ഞു, ഡീസലിന് 93.52 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും, ഡീസലിന് 91.49 രൂപയുമായി. കോഴിക്കോട് പെട്രോളിന് 103.97 രൂപയും, ഡീസലിന് 92.57 രൂപയുമാണ് പുതുക്കിയ വില.

ഇന്ധനനികുതി കുറച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; യു.പി കുറച്ചത് 12 രൂപ, ഗുജറാത്തും കര്‍ണാടകയും 7
ഇന്ധനവില കുറഞ്ഞു; കേരളത്തില്‍ പെട്രോളിന് 6.30 രൂപയും ഡീസലിന് 12.27 രൂപയും കുറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in