കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ചരിത്രത്തില്‍ ആദ്യമായി സീറ്റ് സ്വന്തമാക്കി ബി.ജെ.പി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിക്കുന്ന് ഡിവിഷനിലാണ് ബിജെപി അക്കൗണ്ട് തുറന്നത്. 200ലേറെ വോട്ട് നേടിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ വി.കെ ഷൈജു ജയിച്ചത്.