ജ്യോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭാ സീറ്റ്; ബിജെപിയിലെത്തിയതിന് പിന്നാലെ പ്രഖ്യാപനം 

ജ്യോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭാ സീറ്റ്; ബിജെപിയിലെത്തിയതിന് പിന്നാലെ പ്രഖ്യാപനം 

Published on

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റ്. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിപട്ടികയിലാണ് സിന്ധ്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

ജ്യോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭാ സീറ്റ്; ബിജെപിയിലെത്തിയതിന് പിന്നാലെ പ്രഖ്യാപനം 
‘രാജ്യത്തിന്റെ ഭാവി മോദിയുടെ കയ്യില്‍ സുരക്ഷിതം’; കമല്‍നാഥ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യസഭാ സീറ്റ് വാഗ്ദാനമാണ് സിന്ധ്യയെ ബിജെപിയിലെത്തിച്ച ഒരു ഘടകമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിന്ധ്യയ്‌ക്കൊപ്പം ഹര്‍ഷ് ചൗഹാനെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹര്‍ഷ് ചൗഹാന്‍. മാര്‍ച്ച് 26നാണ് തെരഞ്ഞെടുപ്പ്.

ജ്യോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭാ സീറ്റ്; ബിജെപിയിലെത്തിയതിന് പിന്നാലെ പ്രഖ്യാപനം 
‘ഒരു കയ്യില്‍ ഫോണ്‍, ഒറ്റക്കൈ കൊണ്ട് ഡ്രൈവിങ്’; യാത്രക്കാരുടെ ജീവന്‍ പന്താടി ബസ് ഡ്രൈവര്‍ 

18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സിന്ധ്യ ബിജെപിയിലെത്തിയത്. ബിജെപിയിലെത്തിയതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാരിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷവിമര്‍ശനമായിരുന്നു സിന്ധ്യ ഉന്നയിച്ചത്. പഴയ കോണ്‍ഗ്രസ് അല്ല ഇപ്പോള്‍, അതില്‍ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കാന്‍ കഴിയാത്തതില്‍ ദുഖിതനായിരുന്നു എന്നു പറഞ്ഞ സിന്ധ്യ, ഇന്ത്യയുടെ ഭാവി നരേന്ദ്രമോദിയുടെ കയ്യില്‍ ഭദ്രമാണെന്നും അവകാശപ്പെട്ടിരുന്നു.

logo
The Cue
www.thecue.in