‘ചായ കുടിച്ച് തീര്‍ക്കാവുന്ന പ്രശ്‌നം’; മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാനല്ല ഗവര്‍ണറെ നിയമിക്കുന്നതെന്ന് ഒ രാജഗോപാല്‍
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം സ്വകാര്യമായി പരിഹരിക്കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണം. ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന രണ്ട് പേര്‍ ഏറ്റുമുട്ടുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഭാഗത്ത് തെറ്റുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.
പരസ്യമായി പോരടിക്കുന്നത് ശരിയല്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഒരു ചായ കുടിച്ച് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്.
ഒ രാജഗോപാല്‍
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഭരണഘടന പ്രകാരം സര്‍ക്കാരിന്റെ തലപ്പത്ത് ഗവര്‍ണറാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണ് രാഷ്ട്രീയപരമായി നോക്കുമ്പോള്‍ കൂടുതല്‍ അധികാരം. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പരം ഉണ്ടാകും. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാനല്ല ഗവര്‍ണറെ നിയമിച്ചതെന്നും ഒ രാജഗോപാല്‍ പറഞ്ഞു.
പരസ്പരം കുറ്റംപറയുന്നതിനെ അനുകൂലിക്കാനാവില്ല. വ്യക്തിപരമായി രണ്ട് പേരോടും തനിക്ക് അടുപ്പമുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഇടപെട്ട് സംസാരിക്കുമെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി.