ഉന്നാവോ: എം എല്‍ എയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ 

ഉന്നാവോ: എം എല്‍ എയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ 

Published on

ഉന്നാവോ പീഡനക്കേസ് പ്രതിയായ എം എല്‍ എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്ങാണ് എം എല്‍ എയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടതില്‍ എം എല്‍ എക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് നടപടി. എം എല്‍ എയെ ബിജെപി സംരക്ഷിക്കുകയാണെനന്് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഉന്നാവോ: എം എല്‍ എയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ 
ഉന്നാവോ അപകടം: സിബിഐ അന്വേഷിക്കട്ടെയെന്ന് യുപി സര്‍ക്കാര്‍; യാത്രവിവരം എംഎല്‍എയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കി 

വാഹനാപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ലക്‌നൗവിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് പെണ്‍കുട്ടി. ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് പിന്‍വലിക്കാന്‍ കുല്‍ദീപ് സിങ്ങിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് പെണ്‍കുട്ടി സുപ്രീംകോടതിക്കയച്ച കത്ത് പുറത്തായി. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. സംരക്ഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

logo
The Cue
www.thecue.in