പ്രളയബാധിത പ്രദേശങ്ങളില്‍ ബി.ജെ.പി നേതാക്കളുടെ ഫോട്ടോഷൂട്ട്; കണങ്കാലോളം മാത്രമുള്ള വെള്ളത്തില്‍ ബോട്ടില്‍ സഞ്ചാരം

പ്രളയബാധിത പ്രദേശങ്ങളില്‍ ബി.ജെ.പി നേതാക്കളുടെ ഫോട്ടോഷൂട്ട്; കണങ്കാലോളം മാത്രമുള്ള വെള്ളത്തില്‍ ബോട്ടില്‍ സഞ്ചാരം
Published on

ചെന്നൈയില്‍ കനത്ത മഴ ദുരിതം വിതച്ച പ്രദേശങ്ങളിലെത്തി ബി.ജെ.പി നേതാക്കള്‍ നടത്തിയ ഫോട്ടോഷൂട്ട് വിവാദത്തില്‍. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയും പ്രവര്‍ത്തകരുമാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലായിരുന്നു നേതാക്കളുടെ സന്ദര്‍ശനം.

ചെറിയ വെള്ളക്കെട്ടുള്ള വഴിയിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്ന ബി.ജെ.പി നേതാക്കളുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മറ്റുള്ളവര്‍ വെള്ളത്തിലൂടെ നടക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. കണങ്കാലോളം മാത്രമുള്ള വെള്ളത്തിലൂടെയാണ് നേതാക്കള്‍ ബേട്ടില്‍ സഞ്ചരിച്ചത്.

അവിടെയുണ്ടായിരുന്ന സ്ത്രീയോട് സുഖവിവരം അന്വേഷിക്കുന്നതുപോലെ അഭിനയിക്കുന്നതും, അത് വീഡിയോയില്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യത്തിന് വിശ്വാസ്യത ലഭിക്കാന്‍ ബോട്ടിന് പിന്നിലായി വെള്ളത്തില്‍ നില്‍ക്കുന്നവരോട് മാറി നില്‍ക്കാനും ആവശ്യപ്പെടുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ബി.ജെ.പി നേതാക്കളുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in