കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ ; രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടി സര്‍ക്കാര്‍

കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ ; രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടി സര്‍ക്കാര്‍
Published on

കോഴ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി. രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനായി മുന്‍മന്ത്രി കെ ബാബുവിന്റെ നിര്‍ദേശപ്രകാരം ബാറുടമകളില്‍ നിന്ന് 10 കോടി രൂപ പിരിച്ചെടുത്തെന്നും ഇതില്‍ ഒരു കോടി രൂപ രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം കെ ബാബുവിനും 25 ലക്ഷം വിഎസ് ശിവകുമാറിനും നല്‍കിയെന്നാണ് ബിജു രമേശ് പറഞ്ഞത്. പ്രതിപക്ഷ നേതാവടക്കം അന്വേഷണ പരിധിയില്‍ വരുമെന്നതിനാലാണ് വിജിലന്‍സ് ഗവര്‍ണറുടെ അനുമതി തേടിയത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിയടക്കം ജനപ്രതിനിധികള്‍ക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് ആയതിനാലാണ് തീരുമാനം വൈകുന്നത്. അതേസമയം ബാര്‍കോഴ ആരോപണത്തില്‍ നിന്ന് പിന്‍മാറാന്‍ ബിജുരമേശിന് ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലില്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. ജോസ് കെ മാണിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാെണ് ഇതിന് ആധാരമായി സര്‍ക്കാര്‍ പറയുന്നത്. ഒരുഭാഗത്ത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെയാണ് പ്രതിപക്ഷത്തിന് കുരുക്കായി അന്വേഷണമുണ്ടാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in