കെ.എം.മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ ചെന്ന് കണ്ടതിന് ശേഷമാണ് ബാര്‍ കോഴ കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ്. കാപ്പി കുടിച്ച് കെ.എം.മാണി മടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി.ജി.പിയുടെ ഓഫീസിലേക്ക് ഫോണ്‍ കോള്‍ എത്തി. കെ.എം. മാണിക്കെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ബിജു രമേശ് ആരോപിച്ചു.
കേസ് പരസ്പരം ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നു. കേസുമായി മുന്നോട്ടുപോയ തനിക്ക് നീതി ലഭിക്കുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും ഒരുപോയെയാണെന്നും ബിജു രമേശ് ആരോപിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബാര്‍ കോഴ കേസില്‍ തനിക്ക് ആദ്യം പിന്തുണ നല്‍കിയ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പിന്നീട് നിലപാട് മാറ്റി. യു.ഡി.എഫിലെ 36 ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് വിവരങ്ങള്‍ കൈയ്യിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനെ കാണിച്ചിരുന്നുവെന്നും പറഞ്ഞു. ഫയല്‍ കൈയ്യിലിരിക്കട്ടെയെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും ബിജു രമേശ് പറഞ്ഞു.
Biju Ramesh Alligation Against Pinarayi Vijayan