ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എന്‍.ഡി.എയുടെ ലീഡ് ഇടിയുന്നു; ആര്‍.ജെ.ഡി വലിയ ഒറ്റകക്ഷി

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എന്‍.ഡി.എയുടെ ലീഡ് ഇടിയുന്നു; ആര്‍.ജെ.ഡി വലിയ ഒറ്റകക്ഷി
Published on

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 75 ശതമാനം പൂര്‍ത്തിയായപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കേവല ഭൂരിപക്ഷമായ 122ലെത്തിയിരുന്ന എന്‍.ഡി.എയുടെ ലീഡ് ഇടിയുന്നത് ബി.ജെ.പി ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍.ജെ.ഡി മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മഹാസഖ്യവും എന്‍.ഡി.എയും തമ്മില്‍ കടുത്ത മത്സരമാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നത്. എന്‍.ഡി.എ സഖ്യം വിജയത്തിലേക്ക് നീങ്ങുന്നതായി വിലയിരുത്തപ്പെടുകയും ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങുകയും ചെയ്തിരുന്നു. അതിനിടെയാണ് ലീഡ് നിലയില്‍ മാറ്റം വന്നത്.

്അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഇടതുപാര്‍ട്ടികളുടെ വിജയവും ശ്രദ്ധേയമാണ്. 30 സീറ്റുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഈ സീറ്റുകളായിരിക്കും വിജയം ഏത് മുന്നണിക്കാണെന്ന് നിര്‍ണയിക്കുക.

ബി.ജെ.പി നേതാക്കള്‍ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി. അതേസമയം ആര്‍.ജെ.ഡി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തി. കമ്മീഷന്റെ നടപടികള്‍ സുതാര്യമല്ലെന്നാണ് ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in