ബി.ജെ.പിയെ വിമര്‍ശിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗല്‍. ബിജെപി നേതാക്കളുടെ കുടുംബങ്ങളിലെ മിശ്രവിവാഹങ്ങളും ലൗ ജിഹാദിന്റെ നിര്‍വചനത്തിനുള്ളില്‍ വരുമോയെന്ന് ഭൂപേഷ് ഭാഗല്‍ ചോദിച്ചു.
'നിരവധി ബി.ജെ.പി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മിശ്രവിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങളും ലൗ ജിഹാദിന്റെ പരിധിയില്‍ വരുമോയെന്ന് ഞാന്‍ ബി.ജെ.പി നേതാക്കളോട് ചോദിക്കുകയാണ്', മാധ്യമങ്ങളോട് സംസാരിക്കവെ ഭൂപേഷ് ഭാഗല്‍ പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ലൗ ജിഹാദ് തടയാന്‍ ശക്തമായ നിയമം കൊണ്ടുവരുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലോയായിരുന്നു, ബി.ജെ.പി നേതാക്കളോട് ചോദ്യങ്ങളുമായി ഛത്താസ്ഗഢ് മുഖ്യമന്ത്രി രംഗത്തെത്തിയത്. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.