ഭരതനാട്യം കലാകാരന്‍ സക്കീര്‍ ഹുസൈനെ മതത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി

ഭരതനാട്യം കലാകാരന്‍ സക്കീര്‍ ഹുസൈനെ മതത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി
Published on

ഭരതനാട്യം നര്‍ത്തകനായ സക്കീര്‍ ഹുസൈനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് എതിര്‍ത്തതായി പരാതി. ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാണ് സക്കീര്‍ ഹുസൈന്‍ പറഞ്ഞത്.

വെള്ളിയാഴ്ചയാണ് സക്കീര്‍ ഹുസൈന്‍ ശ്രീരംഗം ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു പ്രദേശവാസി തടയുകയായിരുന്നെന്നാണ് പറയുന്നത്. ഹിന്ദുക്കള്‍ക്ക് മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാകൂ എന്നാണ് പറഞ്ഞത്. തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ മടങ്ങി പോവുകയും ചെയ്തു. സംഭവം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

രംഗരാജന്‍ നരസിംഹന്‍ എന്ന് പേരുള്ളയാളുടെ നേതൃത്വത്തിലാണ് തന്നെ തടഞ്ഞതെന്നും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു.

'മുമ്പും ശ്രീരംഗം ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്. അന്നൊന്നും ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ വൈഷ്ണവിസത്തില്‍ വിശ്വസിക്കുന്ന ആള്‍ ആയിട്ടു കൂടി മതത്തിന്റേ പേരില്‍ അപമാനിക്കപ്പെട്ടു,' എന്നാണ് സക്കീര്‍ ഹുസൈന്‍ പറഞ്ഞത്.

അപമാനവും സമ്മര്‍ദ്ദവും താങ്ങാനാകാതെ തനിക്ക് കുറച്ച് സമയം ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു എന്നും സക്കീര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ തമിഴ്‌നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം സക്കീര്‍ ഹുസൈനെ തടഞ്ഞത് സനാതന ധര്‍മ്മം അപമാനിക്കുന്നതിനാലാണെന്നാണ് രംഗരാജന്റെ വാദം. സനാതന ധര്‍മത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ സക്കീര്‍ ഹുസൈന്‍ എന്തുകൊണ്ടാണ് മതം മാറാത്തത് എന്നും രംഗരാജന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in