ഭാരത് ബന്ദിനിടെ ഇടതു നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍; ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു

ഭാരത് ബന്ദിനിടെ ഇടതു നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍; ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു
Published on

കാര്‍ഷിക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഛത്തീസ്ഗഡ് പൊലീസ്. കെ.കെ.രാഗേഷും, കൃഷ്ണപ്രസാദും അടക്കമുള്ളവരാണ് ബിലാസ്പുരില്‍ വെച്ച് അറസ്റ്റിലായത്.

ഭാരത് ബന്ദിന് പിന്തുണയുമായി കര്‍ഷക സമരങ്ങള്‍ക്ക് എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പൊലീസ് അറസ്റ്റു ചെയ്യുകയാണ്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ വീട് പൊലീസ് വളഞ്ഞു. താന്‍ വീട്ടുതടങ്കലിലാണെന്നാണ് സുഭാഷിണി അലി അറിയിച്ചത്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശിലെ വീട്ടില്‍ നിന്ന് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു ആദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യം ഒറ്റക്കെട്ടായി കര്‍ഷകര്‍ക്ക് പിന്തുണയുമായി വരുമ്പോള്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കരുതല്‍ തടങ്കല്‍ ആണ് ഇതെങ്കില്‍ ഇത് അദാനിക്കും അംബാനിക്കും വേണ്ടിയാണ്. കൃഷിക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണ്. ഇത് ജനങ്ങള്‍ പൊറുക്കാന്‍ പോകുന്നില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in