'നിയമം കയ്യിലെടുക്കാനും പാടില്ല, നമ്മൾ കേസ് കൊടുത്താൽ നടപടിയും ഉണ്ടാകുന്നില്ല', ഇനി ഇതല്ലാതെ വേറെന്ത് മാർ​ഗം?; ഭാ​ഗ്യലക്ഷ്മി

'നിയമം കയ്യിലെടുക്കാനും പാടില്ല, നമ്മൾ കേസ് കൊടുത്താൽ നടപടിയും ഉണ്ടാകുന്നില്ല', ഇനി ഇതല്ലാതെ വേറെന്ത് മാർ​ഗം?; ഭാ​ഗ്യലക്ഷ്മി
Published on

പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ചയാളെ നേരിൽ കണ്ട് മാപ്പ് പറയിച്ചതെന്ന് ഭാഗ്യലക്ഷമി. 'ഡിജിപി, എഡിജിപി, സൈബർ സെൽ, ക്രൈം ബ്രാഞ്ച് തുടങ്ങിയവർക്ക് പരാതി നൽകിയിട്ട് ഒരാഴ്ചയിൽ കൂടുതലായി. ഒരു വിളി പോലും ആരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല. യാതൊരു അനക്കവും ഇവിടെ സംഭവിച്ചിട്ടുമില്ല. നമുക്ക് സ്വയം നിയമം കയ്യിലെടുക്കാനും പാടില്ല, നമ്മൾ കേസ് കൊടുത്താൽ നടപടിയും ഉണ്ടാകുന്നില്ല'. മറ്റെന്താണ് ഇതിൽ ചെയ്യേണ്ടതെന്ന് ഭാ​ഗ്യലക്ഷ്മി ചോദിക്കുന്നു.

'നിയമം കയ്യിലെടുക്കാനും പാടില്ല, നമ്മൾ കേസ് കൊടുത്താൽ നടപടിയും ഉണ്ടാകുന്നില്ല', ഇനി ഇതല്ലാതെ വേറെന്ത് മാർ​ഗം?; ഭാ​ഗ്യലക്ഷ്മി
യൂട്യൂബിലെ വേര്‍ബല്‍ റേപ്പും സ്ത്രീ വിരുദ്ധതയും; വിവാദ യൂട്യൂബര്‍ക്ക് കരിമഷിയും മര്‍ദ്ദനവും

'പാവപ്പെട്ടവർ, സാധാരണക്കാർ എന്ന വ്യത്യാസമില്ലാതെ സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഓരോ സിനിമയ്ക്ക് ഡബ്ബ് ചെയ്യുമ്പോഴും ഓരോരുത്തരമായി കിടക്ക പങ്കിട്ടു കൊണ്ടിരിക്കുകയാണെന്നാണ് അവൻ പറഞ്ഞത്. ഇത് കേട്ടിട്ട് ഞാൻ മിണ്ടാതിരിക്കണോ? കണ്ടില്ലെന്ന് വെയ്ക്കാൻ പലതവണ ശ്രമിച്ചു. പക്ഷെ ഉറക്കം കിട്ടുന്നില്ല. അങ്ങനെ അവസാനം ഞങ്ങൾ ഇയാളുടെ വീട് കണ്ടുപിടിച്ചു. നേരിൽ ചെന്ന് കണ്ടു, മാപ്പ് പറയിച്ചു, വീഡിയോ ഡിലീറ്റ് ചെയ്യിച്ചു. അയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസിന് കൈമാറാൻ പോകുന്നു. ഇവിടെ അൽപമെങ്കിലും ഭയം ഉണ്ടാകണമല്ലോ'. ഭാഗ്യലക്ഷമി മനോരമ ന്യൂസിനോട് പറഞ്ഞു.

ഫെമിനിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും അധിക്ഷേപിക്കുന്ന വീഡിയോ ഒരുമാസം മുമ്പാണ് വെട്രിക്‌സ് സീന്‍ എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത്. രണ്ടരലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച ഡോക്ടര്‍ വിജയ് പി നായരെയാണ് ഭാഗ്യലക്ഷമിയുടെ നേതൃത്വത്തില്‍ വീട്ടിൽ ചെന്ന് കരിമഷി തേക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ചാനലിലൂടെ വെര്‍ബല്‍ റേപ്പും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യയുമാണ് വിജയ് പി നായര്‍ നടത്തിയിരുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെട്ട് ലൈംഗിക അധിക്ഷേപവും ഇയാള്‍ മാസങ്ങളായി തുടര്‍ന്നിരുന്നു. ലൈംഗിക വൈകൃതങ്ങളെ പ്രോത്സാഹിക്കുന്ന രീതിയിലായിരുന്നു വിജയ് പി നായരുടെ യൂട്യൂബ് ചാനലിന്റെ ഉള്ളടക്കം.

വീഡിയോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധിച്ച സ്ത്രീകൾ വിജയ് പി നായരെ കൊണ്ട് മാപ്പ് പറയിപ്പിച്ചു. കേരളത്തിലെ സ്ത്രീകളെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയുന്നുവെന്ന് വിജയ് പി നായർ കൈകൂപ്പി പറയുന്നതും വീഡിയോയിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in