ആപ്പിലായി BevQ, 4 ലക്ഷത്തിലേറെ ടോക്കണുകള്‍; ബദല്‍ സംവിധാനത്തിന് ബെവ് കോ

ആപ്പിലായി BevQ, 4 ലക്ഷത്തിലേറെ ടോക്കണുകള്‍; ബദല്‍ സംവിധാനത്തിന് ബെവ് കോ
Published on

മദ്യവിതരണത്തിനായി സജ്ജീകരിച്ച ബെവ് ക്യു ആപ്പ് വഴിയുള്ള ബുക്കിംഗില്‍ സാങ്കേതിക തകരാര്‍ തുടരുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനമൊരുക്കാന്‍ ബെവ് കോ. താല്‍ക്കാലികമായാണ് ബദല്‍ സംവിധാനമൊരുക്കുക. ആപ്പ് പിന്‍വലിക്കുന്ന കാര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ആലോചിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആപ്പ് പിന്‍വലിക്കേണ്ടതില്ലെന്നാണ് എക്‌സൈസ് വകുപ്പ് തീരുമാനം.

മദ്യവില്‍പ്പനയ്ക്ക് ക്യൂ ആര്‍ കോഡ് ഉപയോഗിക്കുന്നതിന് പകരം ബുക്ക് ചെയ്തവരുടെ പട്ടിക മദ്യവിതരണ കേന്ദ്രങ്ങള്‍ക്ക് നല്‍കാനാണ് ആലോചിക്കുന്നത്. മദ്യവിതരണത്തിന് ശനിയാഴ്ച നാല് ലക്ഷത്തി മുപ്പതിനായിരം ടോക്കണുകളാണ് വിതരണം ചെയ്തത്.

ബെവ് ക്യൂ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇന്നലെ എക്‌സൈസ് വകുപ്പ് ഉന്നത തലയോഗം തീരുമാനിച്ചത്. ബെവ് ക്യൂ ആപ്പ് പിന്‍വലിക്കണമെന്ന് ബാറുടമകളും ആവശ്യപ്പെട്ടിരുന്നു. ഒടിപി സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാത്തത് ആപ്പ് പ്രവര്‍ത്തനത്തില്‍ തുടക്കം മുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in