ബെംഗളൂരു സംഘര്‍ഷം: എസ് ഡി പി ഐ നേതാവ് അറസ്റ്റില്‍; ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍

ബെംഗളൂരു സംഘര്‍ഷം: എസ് ഡി പി ഐ നേതാവ് അറസ്റ്റില്‍; ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍
Sheji
Published on

ബെംഗളൂരു സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റില്‍. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള സംഘര്‍ഷത്തിലും വെടിവെപ്പിലും മൂന്ന് പേര്‍ മരിച്ചിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി സി ടി രവി ആരോപിച്ചു.

മുസാമില്‍ പാഷ നേരത്തെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ആളാണ്. പൊലീസ് സ്റ്റേഷനുകള്‍ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. മുസാമില്‍ പാഷയെ കൂടാതെ അയാസ് എന്ന എസ്ഡിപിഐ പ്രവര്‍ത്തകനും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട് ഒരു മണിക്കൂറിനുള്ളില്‍ ആയിരത്തോളം ആളുകള്‍ എത്തിച്ചേര്‍ന്നുവെന്ന് മന്ത്രി സി ടി രവി പറഞ്ഞു. മുന്നോറോളം വാഹനങ്ങള്‍ നശിപ്പിച്ചു. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി സി ടി രവി മുന്നറിയിപ്പ് നല്‍കി.

പുലികേശ നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തിരവന്‍ നവീന്‍ വിദ്വേഷ പരാമര്‍ശമുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടതിന് പിന്നാലെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. എംഎല്‍എയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. തെരുവ് യുദ്ധമായതോടെ പൊലീസ് വെടിവെച്ചു. 60ഓളം പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. നവീനിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിജെ ഹള്ളി, കെ ജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in