മലയാള സിനിമയിലുള്ളവര്‍ക്കും ബംഗളൂരു ലഹരിമാഫിയയുമായി ബന്ധമെന്ന് യൂത്ത് ലീഗ്, മയക്കുമുരുന്ന് എത്തിച്ചുകൊടുക്കുന്നത് അനൂപ് മുഹമ്മദ്

മലയാള സിനിമയിലുള്ളവര്‍ക്കും ബംഗളൂരു ലഹരിമാഫിയയുമായി ബന്ധമെന്ന് യൂത്ത് ലീഗ്, മയക്കുമുരുന്ന് എത്തിച്ചുകൊടുക്കുന്നത് അനൂപ് മുഹമ്മദ്
Published on

ബംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് റാക്കറ്റുമായി മലയാളത്തിലെ സിനിമാമേഖലക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പി.കെ ഫിറോസ് ആരോപിച്ചു.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ബംഗളൂരു കേന്ദ്രീകരിച്ച് 2015 മുതല്‍ ഡ്രഗ് പാര്‍ട്ടികള്‍ നടത്തുകയും, ലഹരിമരുന്ന് എത്തിക്കുയും ചെയ്യുന്ന സംഘത്തെ പിടികൂടിയത്. കന്നഡ സിനിമാ മേഖലയില്‍ ഡ്രഗ് പാര്‍ട്ടി നടത്തുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നത് ഈ ഗ്രൂപ്പ് ആണെന്നും അന്വേഷണ സംഘത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണം കേരളത്തിലെ സിനിമാ മേഖലയിലേക്കും ഉന്നതരിലേക്കും എത്താതിരിക്കാന്‍ ഇടപെടല്‍ നടക്കുന്നുണ്ടെന്നും പികെ ഫിറോസ്.

മലയാള സിനിമയിലുള്ളവര്‍ക്കും ബംഗളൂരു ലഹരിമാഫിയയുമായി ബന്ധമെന്ന് യൂത്ത് ലീഗ്, മയക്കുമുരുന്ന് എത്തിച്ചുകൊടുക്കുന്നത് അനൂപ് മുഹമ്മദ്
ബംഗളൂരുവില്‍ പിടിയിലായ ലഹരിമാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമെന്ന് പികെ ഫിറോസ്, ഫോണ്‍ രേഖകള്‍ പുറത്തുവിടും

കേരളത്തിലെ സിനിമാ മേഖലയിലേക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ഈ സംഘത്തിലെ മുഹമ്മദ് അനൂപ് ആണെന്ന് പികെ ഫിറോസ് ആരോപണം ഉന്നയിക്കുന്നു. 38കാരനാണ് കൊച്ചി സ്വദേശിയായ അനൂപ്. ബംഗളൂരു കല്യാണ്‍ നഗറിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചായിരുന്നു അനൂപിന്റെ മയക്കുമരുന്ന് ഇടപാടുകളെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈക്കഡലിക് ഡ്രഗ്‌സ് സിനിമാ മേഖലയില്‍ ഉള്‍പ്പെടെ എത്തിക്കുന്ന ആളാണ് അനൂപ് മുഹമ്മദെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. 145ഓളം ലഹരി മരുന്ന് ഗുളികകള്‍ അനൂപില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അനൂപിനൊപ്പം മലയാളിയായ റിജേഷ് രവീന്ദ്രനെയും കേസില്‍ പിടികൂടിയിരുന്നു. അനിഖാ ദിനേശാണ് ഈ ലഹരി റാക്കറ്റിലെ പ്രധാന കണ്ണി. 20 ലക്ഷം വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ലഹരിമരുന്നുകള്‍ എത്തിക്കുകയായിരുന്നു ഈ സംഘമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിഖയ്ക്കൊപ്പം പിടിയിലായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനുമാണ് സംഘത്തിലെ പ്രധാന ലഹരി വിതരണക്കാര്‍. കന്നഡ സിനിമാ മേഖലയിലേക്കും നിലവില്‍ അന്വേഷണം നീളുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in