‘വിജയ് ആകുന്നതിലും സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നത്’; നഷ്ടപ്പെടാന്‍ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നവര്‍ പ്രതികരിക്കില്ലെന്ന് കെ ആര്‍ മീര

‘വിജയ് ആകുന്നതിലും സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നത്’; നഷ്ടപ്പെടാന്‍ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നവര്‍ പ്രതികരിക്കില്ലെന്ന് കെ ആര്‍ മീര

‘നിലനില്‍പിനെ കുറിച്ച് ആകുലത ഉളളവര്‍ പ്രതികരിക്കില്ല, വിജയ് ആകുന്നതിലും സുരക്ഷിതം മോഹന്‍ലാല്‍ ആവുക എന്നത്’; കെ ആര്‍ മീര
Published on

ഭീഷണികളും ആക്രമണങ്ങളും പ്രതീക്ഷിച്ചുകൊണ്ട് വേണം അഭിപ്രായങ്ങള്‍ പറയാനെന്ന് എഴുത്തുകാരി കെ ആര്‍ മീര. ചില വിഷയങ്ങളിലുളള അഭിപ്രായപ്രകടനങ്ങള്‍ അപകടമാണ്. നഷ്ടപ്പെടാന്‍ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്ന ഒരാളും ഇന്നത്തെ കാലത്ത് പ്രതികരിക്കില്ല തമിഴ് സിനിമാ നടന്‍ വിജയ്യുടെ മാതൃക നമുക്ക് മുന്നിലുണ്ടെന്നും, വിജയ് ആകുന്നതിലും സുരക്ഷിതം മോഹന്‍ലാല്‍ ആവുകയാണെന്നും കെആര്‍ മീര പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയായിരുന്നു കെആര്‍ മീരയുടെ പ്രതികരണം.

 ‘വിജയ് ആകുന്നതിലും സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നത്’; നഷ്ടപ്പെടാന്‍ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നവര്‍ പ്രതികരിക്കില്ലെന്ന് കെ ആര്‍ മീര
ശബരിമലയാണോ നമ്മുടെ ജീവന്‍മരണ പ്രശ്‌നം, ഫലമറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു

നടന്‍ വിജയ് ആകുന്നതിനേക്കാള്‍ നല്ലത് മോഹന്‍ലാല്‍ ആവുക എന്നതാണ്. അതാണ് സുരക്ഷിതം. അഭിപ്രായങ്ങള്‍ പറയുന്നത് വളരെ അപകടമാണ്. പ്രത്യേകിച്ച് ഫേസ്ബുക്കില്‍. ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നമുക്ക് നേരിടേണ്ടി വരും. നമ്മളെ ഒരു പരിചയവുമില്ലാത്ത, എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകള്‍ നമ്മെ ആക്രമിക്കും. ഇതൊക്കെ പ്രതീക്ഷിച്ചുകൊണ്ട് വേണം ഇന്നത്തെ കാലത്ത് അഭിപ്രായങ്ങള്‍ പറയാന്‍,നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും, തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും, ഇതൊക്കെ കണ്ട് നിങ്ങള്‍ വേദനിക്കും എന്ന് വിചാരിച്ച് അവര്‍ സന്തോഷിക്കും

കെ.ആര്‍ മീര

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ച എഴുത്തുകാരി പല പരിഹാസങ്ങളും താന്‍ ഒരു സ്ത്രീ ആയത് കൊണ്ട് മാത്രമുണ്ടാകുന്നതാണെന്നും പറഞ്ഞു. ഒരു യുവ എംഎല്‍എ കെ ആര്‍ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച സംഭവമുണ്ടായി, മൊഴിഞ്ഞോ എന്നതില്‍ പരിഹാസവും പുച്ഛവുമുണ്ട്. തന്നെപ്പോലൊരു സ്ത്രീയോട് മാത്രമേ ചോദിക്കൂ, പുരുഷന്മാരോട് ചോദിക്കില്ല.

പെരിയ ഇരട്ടക്കൊലപാതകമുണ്ടായ സമയത്ത് എംഎല്‍എ ആയിരുന്ന വിടി ബല്‍റാം 'കാസര്‍ക്കോട്ടെയും കണ്ണൂരിലേയും ആരാച്ചാര്‍മാരെക്കുറിച്ച് കെ ആര്‍ മീര വല്ലതും മൊഴിഞ്ഞോ?' എന്ന് കുറിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ ഫേസ്ബുക്കില്‍ വാക്പോരും നടന്നിരുന്നു.

ശബരിമല സ്ത്രീപ്രവേശന വിധിയിലും പൗരത്വ നിയത്തിലും നമ്മുടെ ആണെഴുത്തുകാര്‍ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും ചോദിക്കില്ലെന്നും കെആര്‍ മീര പറഞ്ഞു. കാരണം ഒന്നും അവര്‍ മൊഴിഞ്ഞിട്ടില്ല. വളരെ മുതിര്‍ന്ന എഴുത്തുകാര്‍ മൊഴിഞ്ഞിട്ടുണ്ട്. ജൂനിയേഴ്‌സ് ആയിട്ടുള്ള ചില എഴുത്തുകാരും മൊഴിഞ്ഞിട്ടുണ്ട്. നഷ്ടപ്പെടാന്‍ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്ന ഒരെഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അവര്‍ മൊഴിയാനിത്തിരി ബുദ്ധിമുട്ടാണെന്നും കെആര്‍ മീര കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in