റിപ്പബ്ലിക് ടി.വിക്കെതിരായ അതൃപ്തി വ്യക്തമാക്കി റേറ്റിങ് ഏജന്‍സിയായ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍). ടി.ആര്‍.പി. അഴിമതിയില്‍ നിരപരാധിയാണെന്ന് വാദിക്കാന്‍, അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ചാനല്‍ വ്യൂവര്‍ഷിപ്പ് ട്രാക്കിങ് ഏജന്‍സിയില്‍ നിന്നുള്ള ആശയവിനിമയം തെറ്റായി അവതരിപ്പിച്ചുവെന്ന് ബാര്‍ക് ആരോപിക്കുന്നു. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി.
റിപ്പബ്ലിക് ടി.വി റേറ്റിങ് സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അതിനെ തെറ്റായി വ്യാഖ്യനിക്കുകയും ചെയ്തു. ചാനലിന്റെ നടപടിയില്‍ ബാര്‍ക്ക് ഇന്ത്യ നിരാശരാണ്. നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
പരസ്യവരുമാനം കൂട്ടാന്‍ ടി.ആര്‍.പി. തട്ടിപ്പ് നടത്തിയതിന് റിപ്പബ്ലിക് ടി.വി ഉള്‍പ്പടെ 3 ചാനലുകളാണ് അന്വേഷണം നേരിടുന്നത്. കേസില്‍ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബാര്‍ക് നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് മുംബൈ പൊലീസ് ഉന്നയിക്കുന്ന വാദവുമായി നേരത്തെ റിപ്പബ്ലിക് ടി.വി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ നടപടിയില്‍ ബാര്‍ക് ഏജന്‍സി അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.