ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഇവര്‍ക്കെതിരെ നേരത്തെ അന്വേഷണം നടന്നതിനാലും, ജനപ്രതിനിധികളായതിനാലും ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി ലഭിച്ചാല്‍ മാത്രമേ സര്‍ക്കാരിന് അടുത്ത നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി തേടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എത്രയും പെട്ടെന്ന് തന്നെ അനുമതിക്കായുള്ള ഫയല്‍ അയക്കുമെന്നാണ് റിപ്പോര്‍ട്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനെന്ന പേരില്‍ 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കമാണ് പണം കൊടുത്തതെന്നും, കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു പറഞ്ഞിരുന്നു.