ബാര്‍ കോഴയില്‍ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍; സ്പീക്കര്‍ക്ക് കത്ത് നല്‍കി

ബാര്‍ കോഴയില്‍ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍; സ്പീക്കര്‍ക്ക് കത്ത് നല്‍കി
Published on

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. ഗവര്‍ണറുടെ അനുമതിയും ആവശ്യപ്പെടും.

ബാര്‍ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. ഒരുകോടി രൂപ നല്‍കിയെന്നാണ് ബിജു രമേശിന്റെ ആരോപണം. രഹസ്യമൊഴിയില്‍ പേര് പറയരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ചിരുന്നതായും ബിജു രമേശ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് രഹസ്യമൊഴിയില്‍ വെളിപ്പെടുത്തലുള്ളത്. കെ.ബാബുവിന് അമ്പത് ലക്ഷവും വി.എസ്.ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇവര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ വിജിലന്‍സിന് അനുമതി നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in