'ചെന്നിത്തല കാല് പിടിച്ചു പറഞ്ഞത് കൊണ്ട് രഹസ്യമൊഴിയില്‍ നിന്നും ഒഴിവാക്കി'; ബാര്‍ കോഴ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജു രമേശ്

'ചെന്നിത്തല കാല് പിടിച്ചു പറഞ്ഞത് കൊണ്ട് രഹസ്യമൊഴിയില്‍ നിന്നും ഒഴിവാക്കി'; ബാര്‍ കോഴ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജു രമേശ്
Published on

രമേശ് ചെന്നിത്തല കാല് പിടിച്ചു സംസാരിക്കുന്ന രീതിയില്‍ പറഞ്ഞത് കൊണ്ടാണ് ബാര്‍ കോഴ കേസിലെ രഹസ്യമൊഴിയില്‍ നിന്നും ഒഴിവാക്കിയതെന്ന് ബിജു രമേശ്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അതിന് ശേഷം ശങ്കര്‍ റെഡ്ഡിയെ കൊണ്ട് തനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ബാര്‍ കോഴ കേസ് താന്‍ കെട്ടിച്ചമച്ചതാണെന്ന് കെ.എം.മാണിയെ കൊണ്ട് പരാതിയുണ്ടാക്കിച്ചാണ് രമേശ് ചെന്നിത്തല അന്വേഷണം നടത്തിച്ചതെന്നും ബിജു രമേശ് ആരോപിച്ചു.

രഹസ്യമൊഴി നല്‍കുന്നതിന് തലേദിവസം രമേശ് ചെന്നിത്തലയുടെ ഭാര്യ ഫോണ്‍ ചെയ്തു. ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. പിന്നാലെ സുഹൃത്തിന്റെ ഫോണില്‍ നിന്നും രമേശ് ചെന്നിത്തലയും വിളിച്ചു. വര്‍ഷങ്ങളായി കുടുംബവുമായുള്ള ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാര്‍ കോഴ കേസില്‍ മൊഴി നല്‍കിയപ്പോള്‍ രമേശ് ചെന്നിത്തല അടക്കം എല്ലാവരെയും പേര് പറഞ്ഞിരുന്നു. കേസ് ഒതുക്കാന്‍ ജോസ്.കെ.മാണി ശ്രമിച്ചതും വിജിലന്‍സിനെ അറിയിച്ചിരുന്നു. അത് അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് വിജിലന്‍സ് എസ്.പിയായിരുന്ന സുകേശന്‍ പറഞ്ഞത്. അധികാരമില്ലാത്ത വിജിലന്‍സിനെ കൊണ്ട് ആര്‍ക്കാണ് അന്വേഷണം നടത്തേണ്ടതെന്നും ബിജു രമേശ് ചോദിച്ചു. വിജിലന്‍സ് അന്വേഷമം പ്രഹസനമായി മാറും. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

bar bribe case biju ramesh against ramesh chennithala

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in