ധര്‍മ്മജനെതിരെ കെപിസിസിക്ക് പരാതി; നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ചതില്‍ മറുപടി പറയേണ്ടി വരുമെന്ന് മണ്ഡലം കമ്മിറ്റി

ധര്‍മ്മജനെതിരെ കെപിസിസിക്ക് പരാതി; നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ചതില്‍ മറുപടി പറയേണ്ടി വരുമെന്ന് മണ്ഡലം കമ്മിറ്റി
Published on

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് പരാതി. ബാലുശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്. കെ.പി.സി.സിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

നടിയെ അക്രമിച്ച കേസില്‍ നടനെ പിന്തുണച്ചത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ ഇടയാക്കും. ഇതിന് മറുപടി പറയേണ്ടി വരുമെന്നും യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബാലുശ്ശേരി കേന്ദ്രീകരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

മികച്ച പ്രതിച്ഛായയില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ മറ്റൊരു ആരോപണം. ധര്‍മ്മജനെ ഉയര്‍ത്തിക്കാട്ടുന്നത് തിരിച്ചടിയാകും. സോഷ്യല്‍ മീഡിയയിലും എതിര്‍പ്പ് ഉയരുന്നുണ്ട്.

ധര്‍മ്മജന് പകരം യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.പി.സി.സിയുടെ പരിഗണനയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പുറമേ ദളിത് ആക്ടിവിസ്റ്റ് വിപിന്‍ കൃഷ്ണന്‍, എന്‍.ജി.ഒ അസോസിയേഷന്‍ നേതാവ് മധു എന്നിവരുടെ പേരുകളാണ് ഉള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകനാണ് വിപിന്‍ കൃഷ്ണന്‍. കോഴിക്കോട് എം.പി എം.കെ രാഘവന്‍ മധുവിനെ പിന്തുണയ്ക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in