'മുസ്ലീം ജീവനക്കാരില്ല', വിദ്വേഷം കലര്‍ത്തി ബേക്കറിയുടെ പരസ്യം; ഉടമ അറസ്റ്റില്‍

'മുസ്ലീം ജീവനക്കാരില്ല', വിദ്വേഷം കലര്‍ത്തി ബേക്കറിയുടെ പരസ്യം; ഉടമ അറസ്റ്റില്‍
Published on

വിദ്വേഷ പരാമര്‍ശത്തോട് കൂടി ബേക്കറിയുടെ പരസ്യം നല്‍കിയ ഉടമ അറസ്റ്റില്‍. ചെന്നൈയില്‍ ടി നഗറിലുള്ള ജെയിന്‍ ബോക്കറിയുടെ ഉടമ പ്രശാന്താണ് അറസ്റ്റിലായത്. പരസ്യത്തിലൂടെ ഒരു പ്രത്യേക മതവിഭാഗത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തതിനാണ് കേസ്. സോഷ്യല്‍ മീഡിയയിലായിരുന്നു പരസ്യം നല്‍കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജൈന മതക്കാരാണെന്നും, ബേക്കറിയില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ ആരും ജോലി ചെയ്യുന്നില്ലെന്നും പറയുന്നതായിരുന്നു പരസ്യം. പരസ്യത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് പൊലീസ് കടയുടമയ്‌ക്കെതിരെ നടപടിയെടുത്തത്.

'മുസ്ലീം ജീവനക്കാരില്ല', വിദ്വേഷം കലര്‍ത്തി ബേക്കറിയുടെ പരസ്യം; ഉടമ അറസ്റ്റില്‍
സാമൂഹിക അകലം ഉറപ്പാക്കാന്‍ സിംഗപ്പൂരില്‍ റോബോട്ട് നായ, ഓടി 'അകന്ന്' പാര്‍ക്കിലെത്തിയവര്‍

ജൈന മതത്തില്‍പ്പെട്ടവരില്‍ നിന്ന് ഓര്‍ഡര്‍ കിട്ടാന്‍ വേണ്ടിയാണ് ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഇത്തരത്തിലുള്ള പരസ്യം പ്രചരിപ്പിച്ചതെന്നും, ഇയാളെ ജാമ്യത്തില്‍ വിട്ടതായും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in