ബാബറി വിധി: അദ്വാനിയും ജോഷിയും എത്തിയില്ല; നിര്‍ണായക വിധി കാത്ത് രാജ്യം

ബാബറി വിധി: അദ്വാനിയും ജോഷിയും എത്തിയില്ല; നിര്‍ണായക വിധി കാത്ത് രാജ്യം
Published on

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധി അല്‍പസമയത്തിനകം. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഹാജരായില്ല. യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. 18 പ്രതികളാണ് കോടതിയിലെത്തിയത്. അയോധ്യയില്‍ നിരോധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ കെ അദ്വാനി ഉള്‍പ്പെടെ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. ലഖ്‌നൗവിലും റായ്ബറേലിയിലുമായാണ് വിചാരണ നടന്നിരുന്നത്. ലിബറാന്‍ കമ്മീഷന്‍ 17 വര്‍ഷം വൈകി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.1029 പേജുകളുള്ളതാണ് റിപ്പോര്‍ട്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ പങ്കില്ലെന്നാണ് എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും മൊഴി നല്‍കിയത്. ഗൂഡാലോചന നടത്തിയില്ലെന്നുമായിരുന്നു മൊഴി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇവരെ വിസ്തരിച്ചത്.

2001ല്‍ ഹൈക്കോടതി ഗുഢാലോചന കേസില്‍ നിന്നും അദ്വാനി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയിരുന്നു. എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017 ഏപ്രില്‍ 19ന് സുപ്രീംകോടതി വിധിച്ചത്. രണ്ട് വര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നും കോടതി ഉത്തരവിട്ടിരുന്നു.വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയായിരുന്നു. 354 സാക്ഷികളാണ് കേസിലുള്ളത്. 600 രേഖകളാണ് കോടതി പരിശോധിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in