ബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്; അയോധ്യയിലുള്‍പ്പടെ സുരക്ഷ ശക്തം

ബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്; അയോധ്യയിലുള്‍പ്പടെ സുരക്ഷ ശക്തം
Published on

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഇന്ന്. പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, കല്യാണ്‍ സിങ്, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവരടക്കം കേസിലെ 32 പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

പ്രായാധിക്യവും കൊവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അദ്വാനിയടക്കമുള്ളവര്‍ ഹാജരായേക്കില്ലെന്നാണ് വിവരം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലുള്ള ഉമ ഭാരതി മാത്രമേ എത്തില്ലെന്ന് അറിയിച്ചിട്ടുള്ളൂ എന്ന് കോടതി വൃത്തങ്ങള്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിധി പറയുന്നതിനെ തുടര്‍ന്ന് കോടതിയുടെ പരിസരത്തും അയോധ്യയിലും ഉള്‍പ്പടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായായിരുന്നു വിചാരണ നടന്നത്. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവ് പ്രകാരം രണ്ടിടത്തെയും വിചാരണ ഒന്നിച്ച് ചേര്‍ത്ത് ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വര്‍ഷത്തിനിടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും, പലതവണ സമയം നീട്ടി നല്‍കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in