അയോധ്യാ കേസ് വിധി: ബാബരി മസ്ജിദിന് അടിയില്‍ നിര്‍മിതി ഉണ്ടായിരുന്നു, ക്ഷേത്രം പൊളിച്ചാണ് പള്ളിയെന്ന് കണ്ടെത്തിയില്ല
അയോധ്യാ കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി ഏകകണ്ഠമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. വിശ്വാസത്തിലും ആരാധനയിലും ഇടപെടാതെ ഭരണഘടനയനുസരിച്ചാണ് തീര്‍പ്പുണ്ടാക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ബാബരി മസ്ജിദിന് താഴെ താഴെ മറ്റൊരു നിര്‍മ്മിതി ഉണ്ടായിരുന്നു. ഈ അവശിഷ്ടങ്ങള്‍ ഇസ്ലാമിക നിര്‍മ്മിതി ആയിരുന്നില്ല. അയോധ്യ രാമജന്മഭൂമിയെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പോലെ അവിടം ആരാധനാലയമെന്ന് മുസ്ലീങ്ങളും വിശ്വസിക്കുന്നു. ക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് പണിതതെന്ന് കണ്ടെത്തിയില്ല.
ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ് മതേതരത്വം. എല്ലാവരുടേയും വിശ്വാസങ്ങള്‍ പരിഗണിക്കണം. സന്തുലനം പാലിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാബ്റി മസ്ജിദ് ചരിത്രം പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവം ആരംഭിച്ചു.
നീര്‍മോഹി അഖാഡയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഇന്ത്യയുടെ തെളിവുകള്‍ മാത്രം പോരാ. എസ്എഐയ്ക്ക് ആധികാരികതയുണ്ട്. എഎസ്ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം ഉടമസ്ഥത തീരുമാനിക്കാനാകില്ല.
നീര്‍മോഹി അഖാഡയുടെ പൗരോഹിത്യ അവകാശം നിലനില്‍ക്കുന്നതല്ല,
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം