അയോധ്യാ വിധി: സമാധാനം തകരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ 

അയോധ്യാ വിധി: സമാധാനം തകരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ 

Published on

അയോധ്യാ കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തീരുമാനം ഏതുതരത്തിലായും സംയമനത്തോടെ സ്വീകരിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്ത് ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ശക്തിപകരുന്ന നടപടികള്‍ ഉണ്ടാകരുത്. വിധിയുടെ പേരില്‍ നാടിന്റെ സമാധാനം തകരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ജനാധിപത്യവും സമാധാനവും സംരക്ഷിക്കാനും നീതിയുടെ പക്ഷത്ത് നിലകൊള്ളാനും ഭരണകൂടം സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈദരലി ശിഹാബ് തങ്ങള്‍.

മുസ്ലിം സംഘടനാ നേതാക്കളുടെ സംയുക്ത പ്രസ്താവനയിലാണ് ആവശ്യം. സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും ശ്രമിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, എം ഐ. അബ്ദുല്‍ അസീസ്, ഡോ. ഇ.കെ. അഹ്മദ് കുട്ടി, എ. നജീബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബുല്‍ ഹൈര്‍ മൗലവി, ഡോ. പി.എ. ഫസല്‍ ഗഫൂര്‍, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവരുടേതാണ് സംയുക്ത പ്രസ്താവന.

അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം അതീവ ജാഗ്രതയാണ്. സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോധ്യയില്‍ മാത്രം നാലായിരം സായുധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പറയുന്നത്. വിധി എന്തായാലും സൗഹാര്‍ദം കാത്ത് സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.വിധി ആരുടെയും പരാജയമല്ലെന്നും രാജ്യത്തിന്റെ ഐക്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം അതീവ ജാഗ്രത. സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോധ്യയില്‍ മാത്രം നാലായിരം സായുധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പറയുന്നത്. വിധി എന്തായാലും സൗഹാര്‍ദം കാത്ത് സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.വിധി ആരുടെയും പരാജയമല്ലെന്നും രാജ്യത്തിന്റെ ഐക്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യാ വിധി: സമാധാനം തകരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ 
അയോധ്യ സുരക്ഷാ വലയത്തില്‍, കാസര്‍കോട് നാലിടത്ത് തിങ്കളാഴ്ച വരെ നിരോധനാജ്ഞ

വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂര്‍വ്വമായുള്ള ആ പ്രതികരണം. എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയാറാകണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in