'ഉത്തരവാദപ്പെട്ട ഏതെങ്കിലും മാധ്യമം രാഷ്ട്രീയനേതാക്കളുടെ വ്യക്തിജീവിതത്തിനെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?', എംജി രാധാകൃഷ്ണന്‍

'ഉത്തരവാദപ്പെട്ട ഏതെങ്കിലും മാധ്യമം രാഷ്ട്രീയനേതാക്കളുടെ വ്യക്തിജീവിതത്തിനെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?', എംജി രാധാകൃഷ്ണന്‍
Published on

ഉത്തരവാദപ്പെട്ട ഏതെങ്കിലും മാധ്യമം രാഷ്ട്രീയനേതാക്കളുടെ വ്യക്തിജീവിതത്തിനെതിരെ ഇപ്പോള്‍ വരെ എന്തെങ്കിലും ചെയ്തതായി ഒരുദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോയെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍. ചാനലിന്റെ നിലപാട് പങ്കുവെക്കുന്ന 'നേരോടെ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഉന്നതരായ നേതാക്കള്‍ എത്രമാത്രം താണു പോകുന്നു എന്ന് അവര്‍ മനസിലാക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഉത്തരവാദപ്പെട്ട ഏതെങ്കിലും മാധ്യമം രാഷ്ട്രീയനേതാക്കളുടെ വ്യക്തിജീവിതത്തിനെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?', എംജി രാധാകൃഷ്ണന്‍
സദാചാരവും കുടുംബജീവിതവും കൊണ്ടല്ല വനിതാ അവതാരകരെ ഓഡിറ്റ് ചെയ്യേണ്ടത്: ശ്രീജ ശ്യാം

പ്രശാന്ത് ഭൂഷണനെതിരായ കോടതിയലക്ഷ്യക്കേസിലെ സുപ്രീംകോടതി ഉത്തരവ് മുന്‍നിര്‍ത്തിയായിരുന്നു എംജി രാധാകൃഷ്ണന്‍ സംസാരിച്ച് തുടങ്ങിയത്. രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ തലേദിവസം ഇന്ത്യന്‍ ജനാധിപത്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമൊക്കെ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനമാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

'ഉത്തരവാദപ്പെട്ട ഏതെങ്കിലും മാധ്യമം രാഷ്ട്രീയനേതാക്കളുടെ വ്യക്തിജീവിതത്തിനെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?', എംജി രാധാകൃഷ്ണന്‍
സിപിഎമ്മിനെതിരെ ആസൂത്രിതമായി വ്യാജവാര്‍ത്ത നിര്‍മ്മാണം: വീണാ ജോര്‍ജ്ജ് അഭിമുഖം

എംജി രാധാകൃഷ്ണന്റെ വാക്കുകള്‍:

അസൗകര്യങ്ങളുള്ള ചോദ്യങ്ങളുന്നയിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെക്കെയെതിരെ അസഭ്യവര്‍ഷവും അശ്ലീലപ്രയോഗവും നടത്തുന്ന സൈബര്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയുണ്ടാകും എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്രയും ആശ്വാസകരം. പക്ഷെ ഇതുപോലുള്ള കേസുകള്‍ ധാരാളം മുന്‍പുണ്ടായിട്ടുണ്ട്. ആ കേസുകള്‍ക്കൊക്കെ എന്താണ് സംഭവിച്ചത് എന്നുള്ളത് കൃത്യമായി ആര്‍ക്കുമറിയില്ല.

മാത്രവുമല്ല ഈ അസഭ്യവര്‍ഷത്തെ അപലപിക്കുന്നതോടൊപ്പം തന്നെ നമ്മുടെ പലനേതാക്കളും ഉന്നയിക്കുന്ന ഒരു മുട്ടാപ്പോക്ക് ന്യായമുണ്ട്. അപ്പോള്‍ മാധ്യമങ്ങളും ഇങ്ങനെയൊക്കെ ചെയ്യാറില്ലേ എന്ന ഒരു മുട്ടാപ്പോക്ക് ചോദ്യം. വാസ്തവത്തില്‍ നമ്മുടെ ഉന്നതരായ നേതാക്കള്‍ എത്രമാത്രം താണുപോകുന്നു എന്ന് അവര്‍ മനസിലാക്കത്തത് എന്തുകൊണ്ടാണെന്ന് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ഇവിടെയുള്ള ഏതെങ്കിലും ഉത്തരവാദപ്പെട്ട മാധ്യമം ഏതെങ്കിലും നേതാക്കള്‍ക്കെതിരെ, അവരുടെ കുടുംബബന്ധങ്ങള്‍ക്കെതിരെ, വ്യക്തിപരമായിട്ടുള്ള, അവരുടെ സ്വകാര്യമായിട്ടുള്ള കാര്യങ്ങള്‍ക്കെതിരെ എന്തെങ്കിലും ഇപ്പോള്‍ വരെ നടത്തിയതായി ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ?

നമ്മുടെ ജനാധിപത്യത്തിന്റേയും നീതിന്യായവ്യവസ്ഥയുടേയും നിയമവാഴ്ചയുടെയും ഒക്കെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷകരായിട്ടുള്ള അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിസംശയം ശരിയുടെ ഭാഗത്ത് നിന്നില്ലെങ്കില്‍ ഇത് മാധ്യമപ്രവര്‍ത്തനത്തിന് മാത്രമല്ല നമ്മുടെ നാടിനും ജനാധിപത്യത്തിനും തന്നെ അപകടകരമാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

Related Stories

No stories found.
logo
The Cue
www.thecue.in