ആര്യനെതിരെ തെളിവില്ല, ഒരുമിച്ച് യാത്ര ചെയ്താല്‍ കുറ്റക്കാരനാകില്ലെന്ന് ബോംബൈ ഹൈക്കോടതി

ആര്യനെതിരെ തെളിവില്ല, ഒരുമിച്ച് യാത്ര ചെയ്താല്‍ കുറ്റക്കാരനാകില്ലെന്ന് ബോംബൈ ഹൈക്കോടതി
Published on

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് ബോംബൈ ഹൈക്കോടതി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റ് പരിശോധിച്ചെങ്കിലും ആര്യന്‍ ഖാനും, അര്‍ബാസ് മെര്‍ച്ചന്റും, മുന്‍മുന്‍ ധമേച്ചയ്ക്കുമെതിരായുള്ള തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് കോടതി പറഞ്ഞത്. ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് നിര്‍ണായക പരാമര്‍ശം.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുറ്റാരോപിതര്‍ ഏര്‍പ്പെട്ടുവെന്ന് തെളിയിക്കാനായില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ആര്യന്‍ ഖാനും അര്‍ബാസ് മെര്‍ച്ചന്റും മുന്‍മുന്‍ ധമേച്ചയും ഒരുമിച്ച് യാത്രചെയ്തു എന്നതുകൊണ്ട് അവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ഒക്ടോബര്‍ 28നായിരുന്നു ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനും മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം ലഭിച്ചത്. കേസില്‍ ജാമ്യം നല്‍കിയത് വിശദീകരിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവ് കോടതി ഇന്ന് പുറത്തിറക്കിയിരുന്നു. ഇതിലാണ് നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in