ഇന്ത്യയെ ഇനിയും ഒരു ജനാധിപത്യരാജ്യമായി കാണാൻ കഴിയില്ല. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് ബാംഗളൂരിൽ വച്ച് നടത്തിയ ഗൗരി ലങ്കേഷ് അനുസ്മരണ പരിപാടിയിൽ പറഞ്ഞു. നാല് ദിവസം മുൻപാണ് അരുന്ധതി റോയിയുടെ 'അമ്മ മേരി റോയി മരണപ്പെട്ടത്.
"എന്റെ അമ്മ മൂന്നു ദിവസം മുമ്പാണ് മണ്ണിലലിഞ്ഞത്. പക്ഷെ ഞാൻ ഇന്ന് ഇവിടെ വരികയും സംസാരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ അമ്മ എന്നെയോർത്ത് ലജ്ജിക്കും." അരുന്ധതി പറഞ്ഞു.
ഗൗരി, ഞാൻ ഓരോ ലേഖനം എഴുതുമ്പോഴും എന്നെ വിളിക്കുകയും പല വിഷയങ്ങളിൽ തർക്കിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു റെയിൽവേ ആക്‌സിഡന്റിൽ മന്ത്രി രാജി വച്ചിരുന്ന രാജ്യത്തിൽ നിന്ന് കൂട്ടക്കുരുതിയിൽ നിന്ന് സർക്കാർ ലാഭമുണ്ടാക്കുന്ന കാലത്തേക്ക് നമ്മൾ മാറിയിരിക്കുന്നു.
ഇന്ന് ജനങ്ങൾ ഒരാളെ തെരഞ്ഞെടുക്കുന്നു, അടുത്ത ദിവസം അയാൾ സ്വന്തം പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോകുന്നത് നിയമ വിധേയമായ ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. എന്തിന്റെ പേരിലാണ് ഇനിയും ഇതൊരു ജനാധിപത്യ രാജ്യമായി എണ്ണപ്പെടുന്നത്?
നമ്മൾ ആലോചിക്കേണ്ടത്, എങ്ങനെയാണു അടിച്ചമർത്തപ്പെട്ട വിഭാഗം ജനങ്ങൾ വീണ്ടും അടിച്ചമർത്തുന്നവർക്ക് തന്നെ വോട്ട് ചെയ്യുന്നത്, എന്തുകൊണ്ടാണ് ജനങ്ങൾ സ്വന്തം വീട്ടിലെ യാഥാർഥ്യങ്ങളിൽ വിശ്വസിക്കാതെ രാഷ്ട്രീയ പ്രചാരണങ്ങളിൽ വിശ്വസിക്കുന്നത്, ജാതിയുടെ പേരിൽ ദ്രോഹിക്കപ്പെടുന്ന ജനങ്ങൾ എന്തുകൊണ്ടാണ് ജാതി വ്യവസ്ഥയുടെ പൂർണ്ണ അധികാരം കയ്യാളുന്നവരെ വീണ്ടും തെരഞ്ഞെടുക്കുന്നത്? അരുന്ധതി റോയ് ചോദിച്ചു.
ഈ അടുത്ത ദിവസങ്ങളിൽ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ടീസ്റ്റ സെതൽവാദിന്റെ റെക്കോർഡ് ചെയ്ത പ്രസംഗം പരിപാടിയിൽ കേൾപ്പിച്ചു.
ഗൗരി ലങ്കേഷ് ഇപ്പോഴുണ്ടായിരുന്നെങ്കിൽ താൻ കഴിഞ്ഞ സ്ത്രീകളുടെ ജയിലിലെ അവസ്ഥകളെ കുറിച്ച് ചോദിക്കുമായിരുന്നു. സബർമതി ജയിലിലെ തന്റെ ജീവിതം വളരെ കഷ്ടമായിരുന്നു. കവിടിന് വേദം ആളുകൾക്ക് നീതി തേടി കോടതികളെയും മറ്റും സമീപിക്കാനുള്ള കാലതാമസങ്ങൾ മുഴുവനായും ഞാൻ കണ്ടതാണ്.
ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് പറഞ്ഞു, ഇപ്പോൾ ഗൗരി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഷോമോഗയിൽ മുസ്ലിങ്ങൾ അക്രമിക്കപ്പെട്ടതിൽ അമർഷമുണ്ടായേനെ. ബിൽക്കിസ് ബാനു കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് അറിഞ്ഞാൽ ഗൗരി എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
ചടങ്ങിൽ നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് സംസാരിച്ചു.