'കൊവിഡ് പ്രതിരോധത്തില്‍ നരേന്ദ്രമോദി പൂര്‍ണപരാജയം', ലോക്ക്ഡൗണ്‍ വലിയ ശിക്ഷയായി മാറിയെന്നും അരുന്ധതി റോയ്

'കൊവിഡ് പ്രതിരോധത്തില്‍ നരേന്ദ്രമോദി പൂര്‍ണപരാജയം', ലോക്ക്ഡൗണ്‍ വലിയ ശിക്ഷയായി മാറിയെന്നും അരുന്ധതി റോയ്
Published on

കൊവിഡ് 19 പ്രതിരോധത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ണപരാജയമായിരുന്നുവെന്ന് എഴുത്തുകാരി അരുന്ധതി റോയ്. രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ സിഎഎ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുന്നതിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം.

'കൊവിഡ് പ്രതിരോധത്തില്‍ നരേന്ദ്രമോദി പൂര്‍ണപരാജയം', ലോക്ക്ഡൗണ്‍ വലിയ ശിക്ഷയായി മാറിയെന്നും അരുന്ധതി റോയ്
ബിജെപി ഗൃഹസമ്പര്‍ക്കത്തിന്റെ 'ഉദ്ഘാടകനാക്കി', രാഷ്ട്രീയമര്യാദയില്ലാത്ത കബളിപ്പിക്കലെന്ന് വൈശാഖന്‍

രാജ്യത്തെ സാമ്പത്തിക രംഗം തര്‍ന്നിരിക്കുകയാണ്. ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രാജ്യത്തെ പൂര്‍വസ്ഥിതിയിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വലിയ ശിക്ഷയായി ലോക്ക്ഡൗണ്‍ മാറിയെന്നും കൊറോണ വൈറസ്- വാര്‍ ആന്റ് എംപയര്‍ എന്ന ചര്‍ച്ചയില്‍ അരുന്ധതി റോയ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ എയര്‍പോര്‍ട്ടുകള്‍ അടക്കുകയായിരുന്നു വേണ്ടത്. നമസ്‌തേ ട്രംപ് പരിപാടിക്കായി ആയിരങ്ങളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. കൊവിഡ് 19, മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടും മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. പലരും കാല്‍നടയായി യാത്ര ചെയ്തു. കയ്യില്‍ ഒന്നുമില്ലാതെയാണ് അതിഥി തൊഴിലാളികള്‍ വീട്ടിലെത്തിയതെന്നും അരുന്ധതി റോയ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in