ഞങ്ങൾ മരിച്ച് വീഴുകയാണ്, 2024 വരെ കാത്തിരിക്കാനാവില്ല; ഇന്ത്യക്കൊരു സർക്കാർ വേണം; നരേന്ദ്രമോദി മാറിനിൽക്കണമെന്ന് അരുന്ധതി റോയ്

ഞങ്ങൾ മരിച്ച്  വീഴുകയാണ്, 2024 വരെ കാത്തിരിക്കാനാവില്ല; ഇന്ത്യക്കൊരു സർക്കാർ വേണം; നരേന്ദ്രമോദി മാറിനിൽക്കണമെന്ന് അരുന്ധതി റോയ്
Published on

രാജ്യത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് എഴൂത്തുകാരിയും ആക്​ടിവിസ്റ്റുമായ അരുന്ധതി റോയ്​.2024 വരെ കാത്തിരിക്കാനാകില്ലെന്നും പ്രധാനമ​ന്ത്രി സ്​ഥാനത്തുനിന്ന്​ നരേന്ദ്രമോദി ഇപ്പോഴെങ്കിലും മാറിനിൽക്കണമെന്നും ദേശീയ മാധ്യമമായ സ്ക്രോൾ ഇന്നിന് വേണ്ടി എഴുതിയ ലേഖനത്തിൽ അരുന്ധതി റോയ് അഭ്യർഥിച്ചു . അടുത്ത തിരഞ്ഞെടുപ്പ് ​ വരെ കാത്തിരിക്കാനാകില്ലെന്നും ആയിരക്കണക്കിന്​ പേർ ഇനിയും മരിക്കുന്നതിന്​ മുമ്പ്​ ഇന്ത്യക്ക് ഒരു സർക്കാർ വേണമെന്നും അരുന്ധതി റോയ് ലേഖനത്തിൽ വ്യക്തമാക്കി

അരുന്ധതി റോയ് എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ

2024 വരെ ഞങ്ങൾക്ക്​ കാത്തിരിക്കാനാകില്ല. പ്രധാനമന്ത്രി​ നരേന്ദ്രമോദിയോട് ഒന്നിനും വേണ്ടി അഭ്യർഥിക്കേണ്ടി വരുമെന്ന്​ എന്നെപ്പോലുള്ളവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വീടുകളിൽ , തെരുവുകളിൽ, ആ​​ശുപത്രിയുടെ കാർ പാർക്കിങ്ങുകളിൽ, വലിയ നഗരങ്ങളിൽ, ചെറിയ ടൗണുകളിൽ, ഗ്രാമങ്ങളിൽ, വനത്തിൽ, വയലിൽ എല്ലായിടത്തും ജനങ്ങൾ മരിച്ച് വീഴുകയാണ്. ഒരു സാധാരണ പൗരയായ ഞാൻ ദശലക്ഷകണക്കിനായ സഹപൗരൻമാര​ുമായി ചേർന്നു പറയുന്നു ദയവായി മാറിനിൽക്കൂ. ഇപ്പോഴെങ്കിലും.

ഇത് നിങ്ങൾ വരുത്തിവെച്ച പ്രതിസന്ധിയാണ്. നിങ്ങൾക്ക് അത് പരിഹരിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇത് മോശമാക്കാൻ മാത്രമേ കഴിയൂ. ഈ ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അജ്ഞതയുടെയും അന്തരീക്ഷത്തിൽ ഈ വൈറസ് പെരുകുകയാണ്. പ്രതികരിക്കുന്നവരെ നിങ്ങൾ കീഴ്പ്പെടുത്തുമ്പോൾ ആ വൈറസ് കൂടുതൽ വ്യാപിക്കും. അന്തർ‌ദ്ദേശീയ മാധ്യമങ്ങളിൽ‌ മാത്രമേ യഥാർത്ഥ സത്യം റിപ്പോർ‌ട്ട് ചെയ്യപ്പെടുകയുള്ളൂ. ഇവിടത്തെ മാധ്യമങ്ങളെ നിങ്ങൾ മാനേജ് ചെയ്യുമ്പോൾ‌ ആ വൈറസ് കൂടുതൽ അഭിവൃദ്ധിപ്പെടുകയാണ്. അധികാരത്തിലിരിക്കുന്ന വർഷങ്ങളിൽ പ്രധാനമന്ത്രിയെന്ന നിലയിൽ ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾ അഭിമുഖീകരിക്കുവാനുള്ള പ്രാപ്തിയില്ലാത്ത ആളാണ് നിങ്ങൾ.

നിങ്ങൾ മാറിനിൽക്കാത്ത പക്ഷം ലക്ഷക്കണക്കിന് ആളുകൾ ഉറപ്പായും മരിക്കും . അതിനാൽ, ഇപ്പോൾ തന്നെ പോകുക. ധ്യാനത്തിന്റെയും ഏകാന്തതയുടെയുമുള്ള മികച്ച ജീവിതം നിങ്ങൾക്ക് നയിക്കുവാൻ സാധിക്കും. അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് . ഈ കൂട്ടത്തോടെ മരിക്കുന്നത് തുടരാൻ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ആ ജീവിതം നയിക്കുവാൻ സാധിക്കില്ല.

നിങ്ങളുടെ സ്ഥാനത്തിരിക്കുവാൻ യോഗ്യതയുള്ള നിരവധി പേർ നിങ്ങളുടെ പാർട്ടിയിൽ ഉണ്ട്. ആർഎസ്എസിന്റെ അനുവാദത്തോടെ അങ്ങനെയൊരാളെ നിങ്ങളുടെ സ്ഥാനത്തേയ്ക്ക് കൊണ്ടുവരിക. ഈ പ്രതിസന്ധി കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ള ആളെ തിരഞ്ഞെടുക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in