കേരള സര്‍വകലാശാല സമരക്കേസ്: എ എ റഹിമടക്കം 12 പേര്‍ക്ക് അറസ്റ്റ് വാറണ്ട്

കേരള സര്‍വകലാശാല സമരക്കേസ്: എ എ റഹിമടക്കം 12 പേര്‍ക്ക് അറസ്റ്റ് വാറണ്ട്
Published on

കേരള സര്‍വകലാശാല സമരവുമായി ബന്ധപ്പെട്ട കേസില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭ എം.പിയുമായ എ.എ. റഹിമിനെതിരെ അറസ്റ്റ് വാറണ്ട്. റഹിമിന് പുറമെ കേസിലെ 11 പേര്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്മേല്‍ സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറണ്ട്.

എസ്.എഫ്.ഐ നടത്തിയ സമരത്തില്‍ അന്യായ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും കാണിച്ച് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ ഹര്‍ജിയിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസിലെ പ്രതികളായ, അന്നത്തെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി നേതാവായിരുന്ന എഎ റഹിം, എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്ന എസ് അഷിദ, ആര്‍. അമല്‍, പ്രദിന്‍ സാജ് കൃഷ്ണ, അബു.എസ്.ആര്‍, ആദര്‍ശ് ഖാന്‍, ജെറിന്‍, അന്‍സാര്‍ എം, മിഥുന്‍ മധു, വിനേഷ് വിഎ, അപര്‍ണ ദത്തന്‍, ബി.എസ് ശ്രീന എന്നിവര്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റഹിമുള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. നേരത്തെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in