സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശം, അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് മുംബൈ പൊലീസ്

സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശം, അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് മുംബൈ പൊലീസ്
Published on

സോണിയാ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. സെന്‍ട്രല്‍ മുംബൈയിലെ എന്‍എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ അര്‍ണബിനെ 12 മണിക്കൂറില്‍ അധികം പൊലീസ് ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോണിയാ ഗാന്ധിക്കെതിരെയുള്ള പരാമര്‍ശത്തില്‍ മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത് നല്‍കിയ പരാതിയില്‍ നാഗ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത മൂന്നാഴ്ച്ചത്തേക്ക് അര്‍ണബിനെതിരെ അറസ്റ്റ് ഉള്‍പ്പടെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശം, അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് മുംബൈ പൊലീസ്
മുസ്ലിങ്ങളില്‍ നിന്ന് ആരും പച്ചക്കറി വാങ്ങരുത്, കൊവിഡിലും വിദ്വേഷം ചീറ്റി ബിജെപി എംഎല്‍എ

കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക, രണ്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ മതപരമോ വംശീയമോ ആയ ശത്രുക വളര്‍ത്താന്‍ പ്രേരിപ്പിക്കുക, ഒരു മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുക, മാനനഷ്ടം എന്നിവയാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. മുംബൈ പൊലീസ് രണ്ട് തവണ തനിക്ക് നോട്ടീസ് അയച്ചതായി ഞായറാഴ്ച പ്രസ്താവനയില്‍ അര്‍ണബ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

12 മണിക്കൂറില്‍ അധികം തന്നെ പൊലീസ് ചോദ്യം ചെയ്തുവെന്നാണ് റിപ്പബ്ലിക് ടിവി വെബ്‌സൈറ്റിലെ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമി പറഞ്ഞത്. സോണിയാ ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്നും, പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞതായും പ്രസ്താവനയില്‍ അര്‍ണബ് പറയുന്നു. തനിക്ക് പറയാനുള്ളത് പൊലീസിനോട് പറഞ്ഞുവെന്നും, അതില്‍ അവര്‍ സംതൃപ്തരാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in