'പുനരധിവാസത്തില്‍ തീരുമാനമാകാതെ ഒഴിയില്ല'; അന്ത്യശാസനം തള്ളി അറേക്കാപ്പിലെ ആദിവാസി കുടുംബങ്ങള്‍

'പുനരധിവാസത്തില്‍ തീരുമാനമാകാതെ ഒഴിയില്ല'; അന്ത്യശാസനം തള്ളി അറേക്കാപ്പിലെ ആദിവാസി കുടുംബങ്ങള്‍
Published on

ഇടമലയാറിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് ഒഴിയണമെന്ന ട്രൈബല്‍ വകുപ്പിന്റെ അന്ത്യശാസനം തള്ളി അറേക്കാപ്പിലെ ആദിവാദി കുടുംബങ്ങള്‍. അതിരപ്പള്ളി പഞ്ചായത്തിലെ അറേക്കാപ്പ് ആദിവാസി ഊരില്‍ നിന്ന് പതിമൂന്ന് കുടുംബങ്ങളാണ് വീടുപേക്ഷിച്ച് ആദിവാസി ഹോസ്റ്റലിലെത്തിയത്.

കഴിഞ്ഞ ജൂലൈ മുതല്‍ ഇടമലയാര്‍ ട്രൈബല്‍ യുപി സ്‌കൂള്‍ ഹോസ്റ്റലിലാണ് പ്രായമായവരും കുട്ടികളും അടക്കം 42 പേര്‍ കഴിയുന്നത്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനാല്‍ ട്രൈബല്‍ ഹോസ്റ്റല്‍ കുട്ടികള്‍ക്കായി സജ്ജീകരിക്കേണ്ടതിനാലാണ് ഇവരോട് ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പുനരധിവാസം സാധ്യമാകാതെ ഒഴിയില്ലെന്ന കര്‍ശന നിലപാടിലാണ് കുടുംബങ്ങള്‍. കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര കോളനിയില്‍ സ്ഥലം നല്‍കിയ പുനരധിവസിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

അരനൂറ്റാണ്ടിലേറെയായി ഒരു വികസനവും എത്തിപ്പെടാത്ത മേഖലയാണ് അറേക്കാപ്പ് ആദിവാസി കോളനി. തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ എന്ന സ്ഥലത്തുനിന്നും നാല് കിലോമീറ്റര്‍ ഇറങ്ങി വേണം അറേക്കാപ്പ് എന്ന പ്രദേശത്തെത്താന്‍. ഈ നാല് കിലോമീറ്ററിനകത്ത് പൊതു റോഡോ മറ്റ് സൗകര്യങ്ങള്‍ ഒന്നുമില്ല. പ്രകൃതിക്ഷോഭവും, വന്യമൃഗശല്യവും മൂലമാണ് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയും കൃഷിയിടവും വീടുമെല്ലാം ഉപേക്ഷിച്ച് ഇവര്‍ ഇറങ്ങിയത്.

'പുനരധിവാസത്തില്‍ തീരുമാനമാകാതെ ഒഴിയില്ല'; അന്ത്യശാസനം തള്ളി അറേക്കാപ്പിലെ ആദിവാസി കുടുംബങ്ങള്‍
Exclusive: അറേക്കാപ്പിലെ അഭയാര്‍ത്ഥിജീവിതം, നവകേരളത്തിന് പുറത്താണ് ഈ ആദിവാസികൾ

ഉരുള്‍പൊട്ടല്‍ നിര്‍ത്താതെയുണ്ടാകുന്ന പ്രദേശത്ത് നിന്ന് മൂന്ന് ദിവസം ചങ്ങാടത്തില്‍ തുഴഞ്ഞാണ് കുടുംബങ്ങള്‍ ഇടമലയാറിലെ ഹോസ്റ്റലിലെത്തിയത്. ഇവരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ട്രൈബല്‍ വകുപ്പ്. ഇടമലയാര്‍ യുപി സ്‌കൂളിലെ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല, ഇവിടെ പഠിക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം തുടരാനാണ് തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in