ആപ്പ് ലോണ്‍ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. തട്ടിപ്പിന് പിന്നില്‍ രാജ്യാന്തര സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഒരുകോടി നാല്പതുലക്ഷം ഇടപാട് നടന്നതായാണ് വിവരം. ഇരുപതിനായിരം കോടി രൂപയുടെ വായ്പ ആപ്പുകള്‍ വഴി അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും അഞ്ച് ചൈനക്കാര്‍ പിടിയിലായിട്ടുണ്ട്.ബിറ്റ്‌കോയിന്‍ ഇടപാടുകളും നടന്നിട്ടുണ്ട്. കൊവിഡ് കാലത്താണ് ഇത്തരം വായ്പകള്‍ കൂടുതലായി നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഓണ്‍ലൈന്‍ വഴി വായ്പയെടുക്കുന്നവരില്‍ നിന്നും 35 ശതമാനം മുതലാണ് പലിശ ഇടാക്കുന്നത്. പെട്ടെന്ന് ലോണ്‍ ലഭിക്കുമെന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. തിരിച്ചടവ് തിയ്യതിക്ക് മുമ്പ് തന്നെ ഭീഷണി തുടങ്ങുന്നുവെന്നാണ് ഇടപാടുകാര്‍ പറയുന്നത്. വ്യാജ വക്കീല്‍ നോട്ടീസ് അയച്ചും പരിചയക്കാരെ ഉള്‍പ്പെടുത്ത വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയും ഭീഷണിപ്പെടുത്തുന്നുണ്ട്. തമിഴ്‌നാട്, തെലങ്കാന സര്‍ക്കാരുകള്‍ ഈ സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലും തട്ടിപ്പിനിരയായവരുണ്ട്. സര്‍ക്കാര്‍ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.