മലപ്പുറം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയാണ് സ്ഥാനാര്‍ത്ഥി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് മലപ്പുറം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതിന് ശേഷമായിരിക്കും ഇരുമുന്നണികളും ലോക്‌സഭ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപിന്റെ ചുമതലയുമായി ബന്ധപ്പെട്ട തിരക്കാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.
മലപ്പുറത്ത് അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിച്ച് പരീക്ഷണത്തിന് ശ്രമിക്കുകയാണ് ബി.ജെ.പി. മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ന്യൂനപക്ഷ വോട്ടുകള്‍ കൂടി നേടിയെടുക്കുകയാണ് ലക്ഷ്യം.