ഈ എയര്‍ലൈനുകള്‍ ബഹിഷ്‌കരിക്കും; കുനാല്‍ കമ്രയ്ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അനുരാഗ് കശ്യപ്

ഈ എയര്‍ലൈനുകള്‍ ബഹിഷ്‌കരിക്കും; കുനാല്‍ കമ്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അനുരാഗ് കശ്യപ്

Published on

കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ താനും യാത്ര ചെയ്യില്ലെന്ന് സംവിധയകന്‍ അനുരാഗ് കശ്യപ്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളായിരുന്നു കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി. കൊല്‍ക്കത്തയിലേക്ക് ഇന്റിഗോ വിമാനത്തില്‍ പോകുന്നതിന് പകരം പുലര്‍ച്ചെയുള്ള വിസ്താരയിലാണ് അനുരാഗ് കശ്യപ് യാത്ര ചെയ്തത്. കുനാല്‍ കമ്രയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താന്‍ ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ബഹിഷ്‌കരിക്കുന്നതെന്ന് അനുരാഗ് കശ്യപ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ എയര്‍ലൈനുകള്‍ ബഹിഷ്‌കരിക്കും; കുനാല്‍ കമ്രയ്ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അനുരാഗ് കശ്യപ്
‘അര്‍ണബ് ഗോസ്വാമിയെ കളിയാക്കി’, കുനാല്‍ കമ്രയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും എയര്‍ഇന്ത്യയും 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുനാല്‍ കമ്രയെ എയര്‍ ഇന്ത്യയില്‍ കയറാന്‍ അനുവദിക്കില്ലെന്നും മറ്റ് എയര്‍ലൈനുകളും ഇതേ നിലപാട് സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിയുടെ ആഹ്വാനമുണ്ടായിരുന്നു. വിമാനക്കമ്പനികള്‍ സര്‍ക്കാരിന് പാദസേവ ചെയ്യുകയാണ്. ഭീഷണി കാരണം സര്‍ക്കരിനെ പ്രീതിപ്പെടുത്തേണ്ടി വരുന്ന അവസ്ഥ ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. കൃത്യമായ അന്വേഷണമോ ഔദ്യോഗിക അറിയിപ്പോ കൂടാതെയാണ് അവര്‍ അദ്ദേഹത്തെ വിലക്കിയത്. പൈലറ്റുമാരോട് സംസാരിക്കാന്‍ പോലും അവര്‍ ശ്രമിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭീഷണിയാണ് ഇതിന് കാരണം. കുനാല്‍ കമ്രയുടെ യാത്രാവിലക്ക് പിന്‍വലിക്കുന്നത് വരെ ഞാന്‍ ഈ നാല് എയര്‍ലൈനുകളിലും യാത്ര ചെയ്യില്ല,' അനുരാഗ് കശ്യപ് പറഞ്ഞു. ഒരു ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനായാണ് അനുരാഗ് കശ്യപ് കൊല്‍ക്കത്തയില്‍ എത്തിയത്.

ഈ എയര്‍ലൈനുകള്‍ ബഹിഷ്‌കരിക്കും; കുനാല്‍ കമ്രയ്ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അനുരാഗ് കശ്യപ്
‘നിങ്ങള്‍ ഇന്ത്യയെ മുഴുവനുമാണ് അസ്വസ്ഥമാക്കുന്നത്’; ചര്‍ച്ചയ്ക്കിടെ അര്‍ണബിനെ വെള്ളം കുടിപ്പിച്ച് കശ്മീരി നിരീക്ഷകര്‍

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്ന പരാതിയിലാണ് ഇന്‍ഡിഗോ ആറു മാസത്തേക്ക് കുനാല്‍ കമ്രയ്ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എയര്‍ഇന്ത്യയും അനിശ്ചിത കാലത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വിലക്കിനെ പിന്തുണച്ച വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, മറ്റു വിമാനക്കമ്പനികളും സമാനരീതിയില്‍ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടി എന്നായിരുന്നു വിമാനകമ്പനികളുടെ വിശദീകരണം. കൃത്യമായ അന്വേഷണം കൂടാതെയുളള വിമാനകമ്പനികളുടെ ഈ നടപടിയ്ക്ക് എതിരെയാണ് ഇപ്പോള്‍ അനുരാഗ് കശ്യപിന്റെ പ്രതിഷേധം.

logo
The Cue
www.thecue.in