സ്ത്രീകള്‍ പങ്കെടുത്ത സമരത്തെ ‘ക്രോപ്പ് ചെയ്ത്’ സമസ്ത, പ്രസംഗം കേള്‍ക്കാനെത്തിയവരെന്ന് വിശദീകരണം

സ്ത്രീകള്‍ പങ്കെടുത്ത സമരത്തെ ‘ക്രോപ്പ് ചെയ്ത്’ സമസ്ത, പ്രസംഗം കേള്‍ക്കാനെത്തിയവരെന്ന് വിശദീകരണം

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ സമസ്തയില്‍ വീണ്ടും വിവാദം. റിപ്പബ്ലിക് ദിനത്തില്‍ എസ്‌കെഎസ്എസ്എഫ് നടത്തിയ പരിപാടിയില്‍ പെണ്‍കുട്ടികള്‍ പങ്കെടുത്തത് സംബന്ധിച്ചാണ് തര്‍ക്കം. ദില്ലി ഷഹീന്‍ ബാഗിലെ പരിപാടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് എസ്‌കെഎസ്എസ്എഫ് രംഗത്തെത്തി. വിശദീകരണ കുറിപ്പിനോടൊപ്പമുള്ള ഫോട്ടോ പെണ്‍കുട്ടികളെ വെട്ടിമാറ്റിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകള്‍ പങ്കെടുത്ത സമരത്തെ ‘ക്രോപ്പ് ചെയ്ത്’ സമസ്ത, പ്രസംഗം കേള്‍ക്കാനെത്തിയവരെന്ന് വിശദീകരണം
‘ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള മുഷ്ടിചുരുട്ടി പ്രകടനം ഇസ്ലാം അനുവദിക്കുന്നില്ല’ ; സമരത്തിനിറങ്ങിയവരെ അധിക്ഷേപിച്ച് സമസ്ത നേതാവ്

സമസ്തയുടെ താക്കീത് തള്ളി പെണ്‍കുട്ടികള്‍ എസ്‌കെഎസ്എസ്എഫിന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഇത് നിഷേധിച്ച് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ രംഗത്തെത്തി.

സമസ്തയുടെ നിലപാടിന് വിരുദ്ധമായി എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തിക്കില്ല. ഹീന്‍ ബാഗിലെ സമരത്തിലും വിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. മനുഷ്യജാലികയിലെ പ്രസംഗം കേള്‍ക്കാനും പ്രതിജ്ഞയില്‍ പങ്കെടുക്കാനും പലരും എത്തിയിരുന്നു. അക്കൂട്ടത്തിലുള്ള സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് പ്രചാരണമെന്നാണ് വിശദീകരണക്കുറിപ്പിലുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിശദീകരണക്കുറിപ്പിനൊപ്പം പെണ്‍കുട്ടികളെ വെട്ടിമാറ്റിയ ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികള്‍ പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ള ഫോട്ടോയും ഒരുവിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. സമരത്തിനെത്തിയവരാണെന്ന് ഇവര്‍ വാദിക്കുന്നു.

അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സ്ത്രീകള്‍ പ്രതിഷേധിക്കാന്‍ നടുറോഡിലിറങ്ങുന്നത് ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നായിരുന്നു പരാമര്‍ശം. പ്രാര്‍ത്ഥനാ വേളയില്‍ പോലും സ്ത്രീപുരുഷന്മാര്‍ ഇടകലരുന്നത് അനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസുകളിലും അത് അനുവദിക്കുമെന്ന് എങ്ങനെ സങ്കല്‍പ്പിക്കുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ചോദിച്ചിരുന്നു.

logo
The Cue
www.thecue.in