പൗരത്വ നിയമത്തിനെതിരെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം, കൊച്ചിയില്‍ അണിനിരന്നത് ജനലക്ഷങ്ങള്‍

പൗരത്വ നിയമത്തിനെതിരെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം, കൊച്ചിയില്‍ അണിനിരന്നത് ജനലക്ഷങ്ങള്‍

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുതുവര്‍ഷത്തില്‍ ജനലക്ഷങ്ങളെ അണിനിരത്തി മുസ്ലിം സംഘടനകളുടെ സംയുക്ത പ്രതിഷേധ റാലി. കൊച്ചി കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്ന് മറൈന്‍ ഡ്രൈവിലേക്കായിരുന്നു മഹാറാലി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധം കൂടിയായിരുന്നു മഹാറാലി.

മൂന്നിന് ആരംഭിച്ച് നാലരയോടെ മറൈന്‍ ഡ്രൈവിലെത്തിയ റാലിയില്‍ സമരപ്രഖ്യാപനസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ആരുടെയും തറവാട് സ്വത്തല്ലെന്നും ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എല്ലാ നിലയ്ക്കും ചെറുക്കുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെയും ബി ആര്‍ അംബേദ്കറിന്റെയും മൗലാനാ ആസാദിന്റെയും ചിത്രങ്ങളും പോസ്റ്ററുമായാണ് പ്രതിഷേധക്കാര്‍ മറൈന്‍ ഡ്രൈവിലേക്ക് നീങ്ങിയത്. സമസ്ത കേരളാ ജംയത്തുല്‍ ഉലമ, കേരളാ മുസ്ലിം ജമാ അത്ത്, ദക്ഷിണ കേരള ജംയത്തുല്‍ ഉലമ, കേരളാ നദ്വത്തുല്‍ മുജാഹിദ്ദീന്‍, മുസ്ലിം ലീഗ്, മര്‍ക്കസ്, എംഇഎസ് എന്നിവര്‍ ഉള്‍പ്പെടുന്ന മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമര പ്രഖ്യാപന കണ്‍വന്‍ഷനും റാലിയും നടത്തിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

പൗരത്വ നിയമത്തിനെതിരെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം, കൊച്ചിയില്‍ അണിനിരന്നത് ജനലക്ഷങ്ങള്‍
ജാമിഅ: ആ ദിവസത്തെച്ചൊല്ലി സര്‍ക്കാരിന് ഖേദിക്കേണ്ടിവന്നേക്കാം 

നിയമത്തിന്റെ ഉള്ളില്‍ നിന്ന് അവകാശങ്ങള്‍ക്കായി ശബ്ദമുയരണമെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ബാബറി മസ്ജിദ് വിധിയും മുത്തലാഖ് നിയമവും വന്നപ്പോള്‍ ക്ഷമിച്ചത് പോലെ പൗരത്വ നിയമ ഭേദഗതിയോട് മുസ്ലിങ്ങള്‍ക്ക് ക്ഷമിക്കാനാകില്ലെന്ന് കാന്തപുരം. ഇന്ത്യയുടെ മഹത്തായ തത്വത്തിന് എതിരായി രാ്ജ്യത്തെ മുസ്ലിം സമൂഹം ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും കാന്തപുരം.

പൗരത്വ നിയമത്തിനെതിരെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം, കൊച്ചിയില്‍ അണിനിരന്നത് ജനലക്ഷങ്ങള്‍
അനുരാഗ് കശ്യപിന്റെ അര്‍ബന്‍ നാസി വിളിയുടെ രാഷ്ട്രീയാര്‍ത്ഥം 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in