അനില്‍ പനച്ചൂരാന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ബന്ധുക്കള്‍, അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്

അനില്‍ പനച്ചൂരാന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ബന്ധുക്കള്‍, അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്
Published on

ഗാനരചയിതാവും കവിയുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഞായറാഴ്ച രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അനില്‍ പനച്ചൂരാന്‍ മരിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ബോധരഹിതനാവുകയായിരുന്നു. തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോള്‍ ആശുപത്രി അധികൃതരാണ് പോസ്റ്റ്‌മോര്‍ട്ടം നിര്‍ദേശിച്ചത്. അനില്‍ പനച്ചൂരാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനില്‍ പനച്ചൂരാന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ബന്ധുക്കള്‍, അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്
ദീപ്തസ്മരണയായി 'ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം', അനില്‍ പനച്ചൂരാന് വിട Anil Panachooran Passes away

Anil Panachooran's Death Police Case

Related Stories

No stories found.
logo
The Cue
www.thecue.in