മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുഷ്ടിക്കുന്നവര്‍ക്ക് ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര

മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുഷ്ടിക്കുന്നവര്‍ക്ക് ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര
Published on

യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ മൂന്നുവര്‍ഷത്തെ സേവനത്തിന് അവസരമൊരുക്കുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി സംവിധാനത്തെ സ്വാഗതം ചെയ്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന യുവാക്കള്‍ക്ക് അതിന് ശേഷം മഹീന്ദ്രയുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാധാരണ ജനങ്ങളെ താല്‍കാലികമായി സൈന്യത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സൈന്യത്തിന് എഴുതിയ കത്തില്‍ ആനന്ദ് മഹീന്ദ്ര പറയുന്നു. സൈനിക പരിശീലനം ലഭിക്കുന്നത്, പിന്നീട് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ യുവാക്കള്‍ക്ക് ഒരു അധിക നേട്ടമാകുമെന്ന് ഞാന്‍ കരുതുന്നു. സൈന്യത്തില്‍ ചേരുന്നതിനുള്ള മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുള്ള നിയമനമായതിനാല്‍ തന്നെ ഈ സേവനത്തിന് ശേഷം ഏത് മേഖലയില്‍ ജോലി ചെയ്താലും അവര്‍ക്ക് തികഞ്ഞ അച്ചടക്കമുണ്ടാകും. ഇത് സൈനിക ജോലിയും, ഓഫീസ് ജോലിയും സംബന്ധിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുമെന്നും, ഇവര്‍ക്ക് തന്റെ കമ്പനിയില്‍ അവസരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും കത്തില്‍ ആനന്ദ് മഹീന്ദ്ര പറയുന്നു.

മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുഷ്ടിക്കുന്നവര്‍ക്ക് ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര
'സാമ്പത്തിക പാക്കേജ് പുനപരിശോധിക്കണം, ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കൂ', കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി

സാധാരണ ജനങ്ങള്‍ക്ക് സൈനിക സേവനത്തിന് അവസരം നല്‍കുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് കരസേന നടത്തിയത്. സൈനിക സേവനം സ്ഥിരം ജോലിയാക്കാന്‍ ആഗ്രഹിക്കാത്ത, എന്നാല്‍ സൈനികജീവിതത്തിന്റെ സാഹസികതയും മറ്റും ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയുള്ളതാണ് പദ്ധതിയെന്നും അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in