'നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയിലെത്തിയിട്ടുണ്ട്', രമേശ് ചെന്നിത്തലയെ സ്വാഗതം ചെയ്ത് എ.എന്‍.രാധാകൃഷ്ണന്‍

'നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയിലെത്തിയിട്ടുണ്ട്', രമേശ് ചെന്നിത്തലയെ സ്വാഗതം ചെയ്ത് എ.എന്‍.രാധാകൃഷ്ണന്‍
Published on

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് എ.എന്‍.രാധാകൃഷ്ണന്‍. നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും എ.എന്‍.രാധാകൃഷ്ണന്‍ ട്വന്റിഫോര്‍ ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു.

'പാര്‍ട്ടി വിട്ടു പോകാന്‍ വി.ഡി.സതീശന്‍ അടക്കമുള്ള പുതിയ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ എങ്ങോട്ട് പോകും? അവര്‍ പത്തോ അന്‍പതോ വര്‍ഷം ജീവിതം കൊടുത്തിട്ടുള്ള പാര്‍ട്ടി, താഴെ തലം മുതല്‍ വളര്‍ത്തിയെടുത്ത പാര്‍ട്ടി, അവര്‍ക്കൊരു പശ്ചാത്തലമുണ്ട്. അതില്‍ ജാതിമസവാക്യങ്ങളും, സമുദായ സംഘടനകളുടെ സ്വാധീനത്തിന്റെ പശ്ചാത്തലമുണ്ട്. അവര്‍ കേരളം മുഴുവന്‍ യാത്ര ചെയ്തുണ്ടാക്കിയ പാര്‍ട്ടി അവരോട് പൊയ്‌ക്കൊള്ളാനാണ് പറഞ്ഞത്', എ.എന്‍.രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിലേക്ക് പോകാന്‍ കോണ്‍ഗ്രസുകാര്‍ക്കാകില്ലെന്നും, സി.പി.ഐ.എം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ് ആയി മാറിയെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

'നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയിലെത്തിയിട്ടുണ്ട്', രമേശ് ചെന്നിത്തലയെ സ്വാഗതം ചെയ്ത് എ.എന്‍.രാധാകൃഷ്ണന്‍
'വീടില്ല, ചികിത്സയില്ല, വിദ്യാഭ്യാസമില്ല, വന്യമൃഗ ഭീഷണിയും'; ജീവിക്കാന്‍ മാര്‍ഗമില്ലാതെ അറേക്കാപ്പിലെ ആദിവാസി സമൂഹം

Related Stories

No stories found.
logo
The Cue
www.thecue.in