ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. ബംഗാളില്‍ മാത്രം 12 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും, കെട്ടിടങ്ങളും, മരങ്ങളും, വൈദ്യുത പോസ്റ്റുകളും നിലംപൊത്തി. 165 കിലോമീറ്റര്‍ വേഗതയിലാണ് ഉംപുന്‍ ബംഗാളില്‍ വീശിയത്. ഒഡീഷയില്‍ 155-165 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശി.
യുദ്ധസമാന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കൊവിഡിനേക്കാള്‍ ഗുരുതരമാണ് അവസ്ഥ. മഴ ശക്തമായി തുടരുന്നതിനാല്‍ പല സ്ഥലങ്ങളിലും എത്തിപ്പെടാനാകുന്നില്ല. 10-12 പേര്‍ മരിച്ചു. വ്യാഴാഴ്ചയോടെ മാത്രമേ കൃത്യമായ കണക്ക് പറയാനാകൂ. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മമത പറഞ്ഞു.
അതേസയം ഉംപുന്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 വരെ മഴ തുടരും. മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.