‘അമിത്ഷാ ഗോ ബാക്ക്’: മലയാളി പെണ്‍കുട്ടിയെ വാടക വീട്ടില്‍ നിന്ന് ഒഴിപ്പിച്ചു; നടപടി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി ഗൃഹസന്ദര്‍ശനം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്്‌ക്കെതിരെ 'ഗോ ബാക്ക്' മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടികളെ ലജ്പത് നഗറിലെ വാടക വീട്ടില്‍ നിന്നും ഒഴിപ്പിച്ചു. കൊല്ലം സ്വദേശിനിസൂര്യ, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹര്‍മിതി എന്നിവരെയാണ് ഉടമ ഒഴിപ്പിച്ചത്. അമിത്ഷായ്‌ക്കെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടികളെ ഒഴിപ്പാക്കാന്‍ ഉടമയോട് സമീപത്തെ ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
പൗരത്വ നിയമത്തിന് അനുകൂലിച്ചുള്ള പ്രചരണത്തിനായി ദില്ലി ലജ്പത് നഗറിലെത്തിയപ്പോളാണ് അമിത് ഷായ്‌ക്കെതിരെ അഭിഭാഷകയായ സൂര്യയും സഹര്‍മിതിയും പ്രതിഷേധിച്ചത്. തെരഞ്ഞെടുത്ത മൂന്ന് വീടുകളിലായിരുന്നു അമിത് ഷായുടെ സന്ദര്‍ശനം. ആദ്യത്തെ വീട്ടില്‍ നോട്ടീസുകള്‍ വിതരണം ചെയ്ത് ഇറങ്ങുമ്പോളാണ് തൊട്ടടുത്ത വീടിന്റെ മുകളിലെ നിലയില്‍ നിന്ന് പെണ്‍കുട്ടികള്‍ മുദ്രാവാക്യം വിളിച്ചത്. ഷെയിം ഷാ എന്ന ബാനറും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പ്രതിഷേധിച്ച ദിവസം തന്നെ സൂര്യയോട് വീട് ഒഴിയാന്‍ വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമാണ് ലജ്പത് നഗര്‍. ഇവിടെ പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത് ബിജെപി നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു.