പോര് മുറുകിയപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചത് ശോഭാ സുരേന്ദ്രനെ; ഒടുവില്‍ നറുക്ക് വീണത് സുരേന്ദ്രന്

പോര് മുറുകിയപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചത് ശോഭാ സുരേന്ദ്രനെ; ഒടുവില്‍ നറുക്ക് വീണത് സുരേന്ദ്രന്
Published on

ഗ്രൂപ്പ് പേരിനൊടുവില്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ സുരേന്ദ്രനെ തന്നെ കേന്ദ്ര നേതൃത്വം പരിഗണിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഗ്രൂപ്പിലെ പ്രധാന നേതാവായ കെ സുരേന്ദ്രനെതിരെ എം ടി രമേശിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു പി കെ കൃഷ്ണദാസ് പക്ഷം പ്രസിഡന്റ് പദവിക്ക് വേണ്ടി വാദിച്ചത്. സമവായത്തിലെത്താതിരുന്നതോടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോര് മുറുകിയപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചത് ശോഭാ സുരേന്ദ്രനെ; ഒടുവില്‍ നറുക്ക് വീണത് സുരേന്ദ്രന്
ഗ്രൂപ്പ് പോരില്‍ വി മുരളീധര പക്ഷത്തിന് ജയം ; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

ജില്ലാ പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ കൂടുതലായി നല്‍കിയത് കൃഷ്ണദാസ് പക്ഷത്തിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശോഭാ സുരേന്ദ്രനെ നിയമിക്കാനുള്ള നീക്കത്തെ വി മുരളീധരന്‍ പക്ഷം എതിര്‍ത്തത്. ഇതില്‍ കേന്ദ്രനേതൃത്വം വഴങ്ങുകയായിരുന്നു. ശബരിമല പ്രശ്‌നത്തിലെ ഇടപെടലും തെരഞ്ഞെടുപ്പുകളില്‍ വോട്ട് ലഭിച്ചതുമാണ് സുരേന്ദ്രന് അനുകൂലഘടകമായത്.

പോര് മുറുകിയപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചത് ശോഭാ സുരേന്ദ്രനെ; ഒടുവില്‍ നറുക്ക് വീണത് സുരേന്ദ്രന്
‘23 ലക്ഷം ചിലവായപ്പോള്‍ കിട്ടിയത് 6.22 ലക്ഷം’ ; കരുണ വിവാദത്തില്‍ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും

കൃഷ്ണദാസ് പക്ഷത്തിന്റെ എതിര്‍പ്പ് കാരണമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകിയതെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളിലും ഉണ്ട്. ശബരിമലയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയമാണെന്നതും പാര്‍ലമെന്ററി രംഗത്തും നേട്ടമുണ്ടാക്കാനും കഴിയുന്നില്ലെന്നും ദേശീയ നേതൃത്വം കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെ തന്നെ പരീക്ഷിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചത്.

പോര് മുറുകിയപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചത് ശോഭാ സുരേന്ദ്രനെ; ഒടുവില്‍ നറുക്ക് വീണത് സുരേന്ദ്രന്
‘പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കാനാകില്ല’;  പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഉത്തരവ് തള്ളി ബോംബെ ഹൈക്കോടതി

കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ നേതാക്കളുടെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പരിചയമില്ലാത്തവരെ ഈ ഘട്ടത്തില്‍ പരീക്ഷിക്കേണ്ടന്ന അഭിപ്രായം ഉയര്‍ന്നതോടെയാണ് ഈ നീക്കത്തില്‍ നിന്നും പിന്‍മാറിയത്.

മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത. സംസ്ഥാന രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട നേതാവാണെന്നാണ് കുമ്മനം രാജശേഖരനെ നേതൃത്വം വിലയിരുത്തുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്റെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ ദേശീയ നേതൃത്വം വിയോജിപ്പ് അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in