അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തിലേക്കടുത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഫലമറിയാനുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും ജോ ബൈഡനാണ് മുന്നില്‍. ട്രംപിന് മുന്‍തൂക്കം ലഭിച്ചിരുന്ന പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും കൂടിയ നേരിയ ഭൂരിപക്ഷത്തിനെങ്കിലും ബൈഡന്‍ മുന്നിലെത്തി.
270 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 20 ഇലക്ട്രല്‍ വോട്ടുകളുള്ള പെന്‍സില്‍വാനിയയില്‍ വിജയം നേടാനായാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ ബൈഡന് വിജയിയാകാന്‍ സാധിക്കും. കഴിഞ്ഞ 28 വര്‍ഷത്തോളം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം നിന്ന ജോര്‍ജിയയിലും ബൈഡന്‍ മുന്നിലെത്തിയെന്നത് ശ്രദ്ധേയമാണ്. ജോര്‍ജിയയില്‍ വോട്ടുകള്‍ വീണ്ടും എണ്ണിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഈ തിരഞ്ഞെടുപ്പ് ഇനിയും അവസാനിച്ചിട്ടില്ല എന്നായിരുന്നു പെന്‍സില്‍വാനിയയില്‍ ബൈഡന്‍ ലീഡ് ചെയ്യുന്നെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്രംപ് ക്യാമ്പിന്റെ പ്രതികരണം. നാല് സംസ്ഥാനങ്ങളിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ ബൈഡനെ വിജയിയായി കാണിക്കുന്നത് അന്തിമഫലമല്ലെന്നും ട്രംപ് ക്യാമ്പയിന്റെ ജനറല്‍ കൗണ്‍സല്‍ മാറ്റ് മോര്‍ഗന്‍ പ്രസ്താവനയില്‍ പറഞ്ഞു. 264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് നിലവില്‍ ബൈഡന് നേടാനായിരിക്കുന്നത്. ട്രംപിന് 214 വോട്ടുകളാണുള്ളത്.