ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന് ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് അനുഭവിക്കേണ്ടി വന്നത് വലിയ പീഡനമാണെന്ന് ആരോപണം. മോഫിയയുടെ അച്ഛന്‍ ദില്‍ഷാദ് കെ. സലീമാണ് മൊഫിയയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഭര്‍ത്താവ് സുഹൈല്‍ മൊഫിയയെ മര്‍ദ്ദിക്കുകയും ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നെന്നും ദില്‍ഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇത്രയുംനാള്‍ മര്‍ദ്ദനവും പുറത്തുപറയാന്‍ കഴിയാത്തവിധത്തിലുള്ള ലൈംഗീക വൈകൃതങ്ങള്‍ക്കുമാണ് മൊഫിയ ഇരയായതെന്നും ഇത് താങ്ങാനാകാതെയാണ് താങ്ങാനാകാതെയാണ് മകള്‍ കഴിഞ്ഞ രണ്ട് മാസം മുന്നെ തിരികെ വീട്ടിലേക്ക് പോന്നത്. പണം ആവശ്യപ്പെട്ട് സുഹൈല്‍ മൊഫിയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമ നിര്‍മിക്കാന്‍ 30 ലക്ഷം രൂപ നല്‍കാത്തതിന് മൊഫിയയുടെ കൈ തിരിച്ച് ഒടിക്കാന്‍ ശ്രമിച്ചു.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് എന്നും പലപ്പോഴും മാലയും വളയും ഒക്കെ ചോദിച്ചിരുന്നു. തുടര്‍ന്ന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് മകള്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും ദില്‍ഷാദ് പറഞ്ഞു.
കുട്ടി സഖാവും സി.ഐയും ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നും മൊഫിയയുടെ അച്ഛന്‍ ആരോപിച്ചു.
കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് മൊഫിയ കുട്ടിക സാഖാവെന്ന് വിളിക്കുന്നയാളും സി.ഐയും ചേര്‍ന്നാണ്. സംഭവത്തില്‍ കുട്ടി സഖാവെന്ന് വിളിക്കുന്നയാളുടെ പങ്ക് അന്വേഷിക്കണമെന്നും ദില്‍ഷാദ് ആവശ്യപ്പെട്ടു.
സ്ത്രീധന പരാതിക്ക് പിന്നാലെ ഭര്‍തൃവീട്ടുകാരെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയില്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ച് സംസാരിച്ചതായും പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും പരാമര്‍ശമുണ്ട്.