‘ഫൈന്‍ അടച്ചാലേ നീയൊക്കെ നിയമം പഠിക്കൂ എന്നാക്ഷേപിച്ചു’; 24,000 രൂപ പിഴയില്‍ ഗതാഗതമന്ത്രിക്ക് പരാതി നല്‍കി നാടകപ്രവര്‍ത്തകര്‍ 

‘ഫൈന്‍ അടച്ചാലേ നീയൊക്കെ നിയമം പഠിക്കൂ എന്നാക്ഷേപിച്ചു’; 24,000 രൂപ പിഴയില്‍ ഗതാഗതമന്ത്രിക്ക് പരാതി നല്‍കി നാടകപ്രവര്‍ത്തകര്‍ 

Published on

നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചതിന് 24,000 രൂപ പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ പ്രതികരണവുമായി ആലുവ അശ്വതി തിയേറ്റേഴ്‌സ് സംഘാടകര്‍. കേരളത്തില്‍ ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് നാടക സമിതി പ്രൊഡ്യൂസര്‍ ഉണ്ണി ജയന്തന്‍ ദ ക്യൂവിനോട് പറഞ്ഞു. നടപടിക്കെതിരെ നാടക കലാകാരന്മാരുടെ സംഘടനകള്‍ വഴി ഗതാഗത മന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി ജയന്തന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചാവക്കാട് ബ്ലാങ്ങാടുള്ള വേദിയിലായിരുന്നു കഴിഞ്ഞ ദിവസം നാടകം. സൗണ്ട് സിസ്റ്റം പത്തുമണിക്ക് ഓഫ് ചെയ്യണമെന്നുള്ളത് കൊണ്ട് 7 മണിക്കാണ് നാടകം തീരുമാനിച്ചിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ നേരത്തെ ഇറങ്ങി. ചറ്റുവ പാലത്തിന് സമീപമാണ് വാഹനം തടഞ്ഞത്. ഡ്രൈവര്‍ വണ്ടിയുടെ ബുക്കും പേപ്പറുമായി പൊലീസിന് സമീപം ചെന്നു. ഡ്രൈവര്‍ കാക്കിയിടാത്തതു കൊണ്ട് ആദ്യം 500 രൂപ ഫൈനിട്ടു. തുടര്‍ന്ന് പൊലീസ് ബോര്‍ഡ് വെക്കാന്‍ അനുമതിയുണ്ടോ എന്ന് ചോദിച്ചു. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ചോദ്യം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതോടെയാണ് ഡ്രൈവര്‍ വണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ വിളിച്ചതെന്ന് ഉണ്ണി ജയന്തന്‍ പറഞ്ഞു.

വണ്ടിയില്‍ ബോര്‍ഡ് വെക്കുന്നത് നിയമവിരുദ്ധമാണെന്നും, പ്രത്യേക അനുമതി വേണമെന്നും പറഞ്ഞ പൊലീസ്, ഈ നിയമം അറിയാത്ത തങ്ങള്‍ക്ക് ആദ്യം കാര്യം പറഞ്ഞു തരുകയല്ലേ വേണ്ടതെന്ന് ഇവര്‍ ചോദിക്കുന്നു. 27 വര്‍ഷമായി അശ്വതി തിയേറ്റേഴ്‌സ് നാടക സമിതി തുടങ്ങിയിട്ട്. ഇതുവരെ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. ഇങ്ങനൊരു നിയമത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ല. മറ്റൊരു നാടക സമിതിക്കും ഇത്തരമൊരു അനുഭവമുണ്ടായതായും അറിയില്ല. ഇക്കാര്യം പറഞ്ഞതോടെയാണ് പൊലീസ് ബോര്‍ഡ് അളന്നതും പിഴയിട്ടതും.

‘ഫൈന്‍ അടച്ചാലേ നീയൊക്കെ നിയമം പഠിക്കൂ എന്നാക്ഷേപിച്ചു’; 24,000 രൂപ പിഴയില്‍ ഗതാഗതമന്ത്രിക്ക് പരാതി നല്‍കി നാടകപ്രവര്‍ത്തകര്‍ 
‘നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചു’; അളന്ന് 24,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്, പ്രതിഷേധം 

ഫൈന്‍ അടക്കുമ്പോഴേ നീയൊക്കെ നിയമം പഠിക്കൂ എന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥ പിഴയിട്ടത്. പിഴയടക്കില്ലെന്നും, വണ്ടി വിട്ടു തന്നില്ലെങ്കില്‍ നടുറോഡിലിരുന്ന് പ്രതിഷേധിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് പിഴ കോടതിയില്‍ അടച്ചാല്‍ മതിയെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. പൊലീസ് തന്ന പേപ്പറില്‍ തുക എഴുതിയിട്ടില്ല, ബോര്‍ഡിന്റെ നീളവും വീതിയുമാണ് എഴുതിയിരിക്കുന്നത്. കലാകാരന്മാരുടെ സംഘടന ഒപ്പമുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളില്‍ നിന്നും കലാകാരന്മാര്‍ പിന്തുണയറിയിച്ച് രംഗത്തെത്തി. സംഘടനകള്‍ വഴി ഗതാഗത മന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി ജയന്തന്‍ ദ ക്യൂവിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്രൈവറടക്കം 14 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. വനിതാ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാഹനത്തിലുണ്ടായ ബോര്‍ഡിന്റ അളവെടുക്കുന്നതിന്റെയും പിഴ ചുമത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നാടക കലാകാരന്മാരുടെ സംഘടനയായ നാടകും ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

logo
The Cue
www.thecue.in